കൊറിയർ സ്ഥാപന ഉടമയുടെ മരണത്തിലെ ദുരൂഹത തുടരുന്നു

സ്വന്തം ലേഖകൻ

പരപ്പ: ഉറ്റ  സുഹൃത്തും പിതാവും ചേർന്ന് മർദ്ദിച്ചതിൽ മനംനൊന്ത്  ആത്മഹത്യചെയ്ത യുവാവിന്റെ മരണകാരണത്തിലെ ദുരൂഹത തുടരുന്നു. കഴിഞ്ഞ ദിവസമാണ് പരപ്പ പട്ളത്തെ വിനയ ചന്ദ്രനെ 38, വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യക്കുറിപ്പ് എഴുതി വെച്ച ശേഷമാണ് യുവാവ് ജീവനൊടുക്കിയത്. മകളേ മാപ്പ് എന്ന് തുടങ്ങുന്ന ആത്മഹത്യയിൽ താൻ തെറ്റുകാരനല്ലെന്നാണ് എഴുതിയിരിക്കുന്നത്. ഒപ്പം  ഉറങ്ങുകയായിരുന്ന 6 വയസ്സുള്ള മകളെ പുലർച്ചെ വിനയചന്ദ്രന്റെ അമ്മയുടെ അടുത്ത് കിടത്തിയ ശേഷമായിരുന്നു യുവാവിന്റെ ആത്മഹത്യ.

ചുള്ളിക്കരയിൽ കൊറിയർ സ്ഥാപനം നടത്തുന്ന വിനയചന്ദ്രനും ഉറ്റ സുഹൃത്തും തമ്മിൽ ചുള്ളിക്കരയിൽ  സംഘട്ടനം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് സുഹൃത്തും പിതാവുമടങ്ങുന്ന മൂന്നംഗസംഘം  വിനയചന്ദ്രനെ വീട്ടിൽ നിന്നും വിളിച്ചിറക്കി മർദ്ദിച്ചത്.  ഇതിന് ചില ഓട്ടോ ഡ്രൈവർമാർ സാക്ഷികളായിരുന്നു. മർദ്ദനത്തിൽ യുവാവിന് ചെവിക്കും പുറത്തും കാലിലും ചതവുണ്ടായിരുന്നു. വിനയചന്ദ്രന്റെ ഭാര്യ വിദേശത്ത് നഴ്സാണ്. ഇവർ നാട്ടിലെത്തിയ ശേഷമാണ് മൃതദേഹം സംസ്ക്കരിച്ചത്.  ഉറ്റ സുഹൃത്തുമായി  വിനയ ചന്ദ്രൻ തെറ്റാനിടയായതിന്റെ കാരണങ്ങളിൽ ദുരൂഹതയുണ്ട്.

 

LatestDaily

Read Previous

അജാനൂർ പഞ്ചായത്തിന്റെ അനാസ്ഥ പാതയോരത്തെ വീടുകൾ മലിനജല ഭീഷണിയിൽ

Read Next

ഹണിട്രാപ്പ്: ശ്രുതി ഇരകളെ വീഴ്ത്തുന്നതിൽ വിദഗ്ധ