ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മേൽപ്പറമ്പ്: ഐ എസ് ആർ ഒ എഞ്ചിനീയറെന്ന വ്യാജേന അമ്പലത്തറ സ്വദേശിയെ വഞ്ചിച്ച കളനാട് കൊമ്പനടുക്കത്തെ ശ്രുതി ചന്ദ്രശേഖർ , യുവാവിനെ വലയിലാക്കിയത് ജിംനേഷ്യത്തിലെ പരിചയത്തിൽ. അമ്പലത്തറ സ്വദേശിയായ യുവാവ് പരിശീലകനായ ജിംനേഷ്യത്തിലെ സന്ദർശകയായിരുന്ന ശ്രുതി ചന്ദ്രശേഖർ താൻ ഐ എസ് ആർ ഒ യിൽ ഉയർന്ന ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥയാണെന്നാണ് യുവാവിനെ ധരിപ്പിച്ചിരുന്നത്.
ശ്രുതിയുടെ വാക്ക് വിശ്വസിച്ച് പലതവണ കടം നൽകിയ തുക തിരികെ ചോദിച്ചപ്പോഴാണ് യുവതിയുടെ മട്ടുമാറിയത്. ഇതോടെ പണം തിരിച്ചുകിട്ടാൻ പോലീസിൽ പരാതി നൽകാനൊരുങ്ങുന്നതിനിടെയാണ് ശ്രുതി ജിം പരിശീലകനായ അമ്പലത്തറ യുവാവിനെ കേസിൽ കുടുക്കിയത്. ശ്രുതിചന്ദ്രശേഖറിന്റെപരാതിയിൽകർണ്ണാടകപോലീസ് റജിസ്റ്റർ ചെയ്ത കേസിൽ അമ്പലത്തറ യുവാവ് കർണ്ണാടക ജയിലിൽ 28 ദിവസം റിമാന്റിൽ കഴിഞ്ഞിരുന്നു.വീട്ടിലെത്തിയ യുവതി ജിം പരിശീലകന്റെ മാതാവിന്റെ കഴുത്തിലെ സ്വർണ്ണമാലയും വായ്പ വാങ്ങി വഞ്ചിച്ചു.
ശ്രുതി ചന്ദ്രശേഖരന്റെ ഹണിട്രാപ്പിൽ കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവർ അകപ്പെട്ടിട്ടുണ്ട്. കെണിയിലകപ്പെട്ടവരിൽ പോലീസുദ്യോഗസ്ഥരുമുണ്ടെങ്കിലും , അവരൊന്നും നാണക്കേട്ഭയന്ന് വിവരം പുറത്ത് പറഞ്ഞിട്ടില്ല. ഇവരുടെ തട്ടിപ്പിനിരയായ ഒരു പോലീസുദ്യോഗസ്ഥൻ ഇപ്പോൾ സസ്പെൻഷനിലാണ്. ഇരകളെ കെണിയിൽ വീഴ്ത്തി പണം തട്ടുന്ന ഹൈടെക് തട്ടിപ്പ് വിദ്യയിൽ കുടുങ്ങിയവരുടെ പൂർണ്ണമായ വിവരങ്ങൾ ഇനിയും പുറത്ത് വന്നിട്ടില്ല. ഇരകളുടെ ലൈംഗികാവശ്യങ്ങൾക്ക് വഴങ്ങിക്കൊടുത്ത് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന ശ്രുതിയുടെ മയക്കവിദ്യയിൽ പോലീസുദ്യോഗസ്ഥർ വരെ കുടുങ്ങിയതോടെ ഇവരെ കണ്ടുപിടിക്കുകയെന്നത് പോലീസിന്റെ അഭിമാന പ്രശ്നം കൂടിയായിരിക്കുകയാണ്.
തന്റെ വിവാഹമുറപ്പിച്ചുവെന്ന് അമ്പലത്തറ ജിം പരിശീലകനെ വിശ്വസിപ്പിച്ച ശ്രുതി ഒരു കല്യാണക്കത്തും യുവാവിനെ കാണിച്ചിരുന്നു. ഉറപ്പിച്ച വിവാഹത്തിൽ ഇഷ്ടമില്ലെന്ന് പറഞ്ഞ ശ്രുതി അമ്പലത്തറ ജിം പരിശീലകനോട് വിവാഹഭ്യർത്ഥന നടത്തിയിരുന്നു. ഐ എസ് ആർ ഒ യിൽ എഞ്ചിനീയറായ തനിക്ക് 85000 രൂപ ശമ്പളമുണ്ടെന്നാണ് യുവതി ജിം പരിശീലകനോട് അവകാശപ്പെട്ടത്. യുവതിയുടെ കെണിയിൽക്കുടുങ്ങിയവരിൽ ഭൂരിഭാഗം പേരും ബലാത്സംഗക്കേസിൽ കുടുക്കുമെന്ന യുവതിയുടെ ഭീഷണിയെത്തുടർന്ന് മിണ്ടാനാവാത്ത അവസ്ഥയിലാണ്. ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി തന്നെ ബലാത്സംഗം ചെയ്തുവെന്ന് പോലീസിൽ പരാതി നൽകുമെന്ന് അമ്പലത്തറ ജിം പരിശീലകനെയും ശ്രുതി ഭയപ്പെടുത്തിയിരുന്നു.