ഹണിട്രാപ്പ്: ശ്രുതി ഇരകളെ വീഴ്ത്തുന്നതിൽ വിദഗ്ധ

തട്ടിപ്പ് ഐഎഎസ് ട്രെയിനി, ഐഎസ്ആർഒ എഞ്ചിനീയർ എന്നീ വേഷങ്ങളിൽ

സ്വന്തം ലേഖകൻ

മേൽപ്പറമ്പ് : ഐ.എസ്.ആർ.ഒ  ഉദ്യോഗസ്ഥയെന്ന വ്യാജേന ആൾമാറാട്ടം നടത്തി  യുവാക്കളെ ഹണിട്രാപ്പിൽപ്പെടുത്തുന്ന ചെമ്മനാട് കൊമ്പനടുക്കത്തെ ശ്രുതി ചന്ദ്രശേഖരൻ 32, യുവാക്കളെ വലയിൽ വീഴ്ത്താൻ അതിവിദഗ്ധ. പൊയിനാച്ചി മൊട്ട അഖിൽ നിവാസിൽ പി.എം അഖിലേഷിന്റെ 30, പക്കൽ നിന്നും 1 ലക്ഷം രൂപയും 1 പവന്റെ സ്വർണ്ണമാലയും തട്ടിയെടുത്ത ശ്രുതി പലരേയും തേൻകെണിയിൽ വീഴ്്ത്തിയതിന്റെ തെളിവുകൾ പുറത്തുവന്നു. 

ഇടത്തരക്കാരായ യുവാക്കളുമായി ചങ്ങാത്തം സ്ഥാപിച്ചശേഷം  അവരെ വലയിൽ വീഴ്്ത്തി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ശ്രുതി യുവാക്കളുടെ ബലഹീനത മുതലാക്കിയാണ് പണം  തട്ടിയെടുക്കുന്നത്. യുവാക്കളുമായി നടക്കുന്ന സംഭാഷണങ്ങളുടെയും വാട്സ്ആപ്പ് ചാറ്റുകളുടെയും വിവരങ്ങൾ ഫോണിൽ സൂക്ഷിക്കുന്ന യുവതി ഇവ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പടുത്തിയാണ് പണം തട്ടുന്നത്. അമ്പലത്തറ സ്വദേശിയായ ജിം പരിശീലകന്റെ 4 ലക്ഷം രൂപ തട്ടിയെടുത്തതും ഭീഷണിപ്പെടുത്തിയാണ്. അമ്പലത്തറ സ്വദേശിയെ കേസിൽ കുടുക്കിയ തിനെത്തുടർന്ന് യുവാവ് മംഗ്ളുരുവിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയത് അടുത്ത കാലത്താണ്.

മേൽപ്പറമ്പ് എസ്.ഐ. അരുൺമോഹന്റെ വാട്സ്ആപ്പ് പ്രൊഫൈലിന്റെ  ചിത്രത്തിന്റെ സ്ക്രീൻഷോട്ടെടുത്ത്   സൂക്ഷിച്ച ശ്രുതി തനിക്ക്  മേൽപറമ്പ് എസ്.ഐയുമായി അടുത്ത പരിചയമുണ്ടെന്ന് പറഞ്ഞാണ്  ഇരകളെ പരാതി നൽകുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നതെന്ന വിവരവും  പുറത്തുവന്നിട്ടുണ്ട്.  തന്റെ വാട്സ്ആപ്പ് പ്രൊഫൈൽ ചിത്രം ദുരുപയോഗം ചെയ്ത ശ്രുതി ചന്ദ്രശേഖരനെതിരെ  മേൽപറമ്പ് എസ്.ഐ. ജില്ലാ പോലീസ് മേധാവിക്ക്  പരാതി നൽകും.

രണ്ട് പോലീസ് ഉദ്യോഗസ്ഥരടക്കം നാലുപേർ ശ്രുതി ചന്ദ്രശേഖരന്റെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് മേൽപറമ്പ് പോലീസിന് ലഭിച്ച വിവരം  ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥ, ഇൻകംടാക്സ് ഉദ്യോഗസ്ഥ,  ഐ.എ.എസ്. ട്രെയിനി എന്നീ വിവിധ വേഷങ്ങളിൽ ഇരകളുമായി  പരിചയപ്പെട്ട് അവരെ കെണിയിൽ വീഴ്ത്തി പണം തട്ടുന്ന ശ്രുതിചന്ദ്രശേഖരൻ ട്രെയിൻ ടിക്കറ്റ് പരിശോധകനെതിരെയും വ്യാജ പരാതി നൽകിയതായി വ്യക്തമായിട്ടുണ്ട്. പൊയിനാച്ചി മൊട്ടയിലെ അഖിലേഷിന്റെ പരാതിയിൽ കേസ്സെടുത്തതിന് പിന്നാലെ  നാട്ടിൽ നിന്ന് മുങ്ങിയ യുവതിയെ  കണ്ടെത്താൻ മേൽപറമ്പ് പോലീസ് കേരളമെങ്ങും വലവിരിച്ചിട്ടുണ്ട്.  ഇവർ കേരളം വിട്ടുപോയിട്ടില്ലെന്നാണ് സൂചന.

LatestDaily

Read Previous

കൊറിയർ സ്ഥാപന ഉടമയുടെ മരണത്തിലെ ദുരൂഹത തുടരുന്നു

Read Next

ശ്രുതിയുടെ കെണിയിൽ പോലീസുദ്യോഗസ്ഥരും