നഷ്ടപ്പെട്ട 139 മൊബൈൽ ഫോണുകൾ കണ്ടെത്തി

കാഞ്ഞങ്ങാട് :നഷ്ടപ്പെട്ട മൊബൈൽ അതിവേഗത്തിൽ തിരിച്ചു പിടിച്ച് ഹോസ്ദുർഗ്ഗ് പൊലീസ് . മൊബൈൽ ഫോൺ നഷ്ടപെട്ട പരാതിയുമായി ഹോസ്ദുർഗ് സ്റ്റേഷനിൽ എത്തുന്ന പരാതിക്കാർക്ക് ഫോൺ തിരികെ കിട്ടുമെന്ന് ഉറപ്പാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ നഷ്ടപെട്ട 139 മൊബൈൽ ഫോണുകളാണ് ഹോസ്ദുർഗ് പൊലീസ് അന്വേഷണത്തിലൂടെ കണ്ടെത്തി ഉടമസ്ഥർക്ക് നൽകിയത്.

നഷ്ടപെട്ട മൊബൈലിന്റെ ഐ .എം ഇ.ഐ നമ്പർ സഹിതം പരാതി നൽകിയാൽ  ഫോൺ വേറെ ആരെങ്കിലും ഉപയോഗിക്കുമ്പോൾ പൊലീസ് ലൊക്കേഷൻ അടക്കം കണ്ടെത്തി ഫോൺ  തിരിച്ചു പിടിക്കാൻ സാധിക്കുന്നു. 139ാമത്തെ  ഫോണും കണ്ടെത്തി ഉടമസ്തനായ ചിത്താരിയിലെ സി. കെ. മുനീറിന് തിരികെ നൽകി. ഇൻസ്പെക്ടർ  എം പി . ആസാദിന്റെ നേതൃത്വത്തിൽ സൈബർ സെല്ലിന്റ സഹായത്തോടെ സീനിയർ സിവിൽ

പോലീസ് ഓഫീസർ അനീഷ് ചെറുവത്തൂരാണ് ഫോൺ കണ്ടെത്തുന്നത് . ഇപ്പോൾ സി. ഇ .ആർ  പോർട്ടൽ ഉപയോഗിച്ച് സ്റ്റേഷനിൽ നിന്നും നേരിട്ട് തന്നെ ഫോൺ കണ്ടെത്താൻ സാധിക്കുന്നുണ്ട്. നഷ്ടപെട്ട ഫോൺ കണ്ടെത്തുന്നതിന് ജില്ല പൊലീസ് മേധാവി പി.ബിജോയ്‌  പ്രത്യേക പരിഗണന നൽകുന്നു.

Read Previous

സഹകരണ ബാങ്ക് ഡയറക്ടറെ നീക്കണം

Read Next

പൊതുപ്രവർത്തകന്റെ ദുരൂഹ മരണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യം