പാർട്ടി ഓഫീസ് നിർമ്മാണത്തിന് സ്വകാര്യ വ്യക്തിയുടെ സ്ഥലം കയ്യേറി

ചെറുവത്തൂർ : സ്വകാര്യ വ്യക്തിയുടെ സ്ഥലം കൈയ്യേറി സി പി എം പതാകയും നിർമ്മാണ സൂചന ബോർഡും സ്ഥാപിച്ചു. ചെറുവത്തൂർ കൊവ്വലിൽ മുച്ചിലോട്ട് ക്ഷേത്രത്തിനു വടക്കു ഭാഗത്തുള്ള റോഡ് പുറമ്പോക്ക് ഭൂമിയോട് ചേർന്നുള്ള സ്ഥലത്താണ് ബോർഡ് സ്ഥാപിച്ചത് .കൊവ്വലിൽ തന്നെയുള്ള മൂത്തൽ മണികണ്ഠന്റെ ഭൂമിയാണ് പുറമ്പോക്കെന്ന് പറഞ്ഞ് സി പി എം കൈയ്യേറിയത്.

പുറമ്പോക്ക് ഭൂമിയിലായാലും ഇത്തരം ബോർഡുകൾ സ്ഥാപിക്കുന്നത് നിയമ വിരുദ്ധമാണെന്നിരിക്കെ ഭരണകക്ഷി നേതൃത്വത്തിൽ നടന്ന കൈയ്യേറ്റം  ജനകീയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മുൻപ് മുച്ചിലോട്ട് ഭഗവതീക്ഷേത്രത്തിന്റെ കൈവശമുണ്ടായിരുന്ന ഭൂമിയിലും സമാന രീതിയിൽ കയ്യേറ്റമുണ്ടായപ്പോൾ, പാർട്ടി അംഗങ്ങൾ തന്നെ ഇടപെടുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. ലോക് സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു ശേഷവും  പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്ത് വരാനിരിക്കെയും പാർട്ടി നേതാക്കളുടെ നേതൃത്വത്തിലുള്ള  കയ്യേറ്റം ചെറുവത്തൂരിലെ പാർട്ടിക്ക് വലിയ തലവേദന ആയിട്ടുണ്ട്.

Read Previous

പൊതുപ്രവർത്തകന്റെ ദുരൂഹ മരണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യം

Read Next

അജാനൂർ പഞ്ചായത്തിന്റെ അനാസ്ഥ പാതയോരത്തെ വീടുകൾ മലിനജല ഭീഷണിയിൽ