നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ കവർച്ച

നീലേശ്വരം: നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ കവർച്ച. ഇന്ന് പുലർച്ചയാണ് കവർച്ച നടന്നതെന്ന് കരുതുന്നു. രാവിലെയാണ് കവർച്ച നടന്നതായി മനസ്സിലായത്. ഹെഡ്മിസ്ട്രസ്സിന്റെയും ഓഫീസിന്റെയും പൂട്ടുകൾ തല്ലിപ്പൊളിച്ചനിലയിലായിരുന്നു. ഹെഡ്മിസ്ട്രസ്സിന്റെ ഓഫീസിന്റെ പൂട്ടു പൊളിച്ചാണ് കള്ളൻ അകത്തു കടന്നത്.

ഷെൽഫിൽ സൂക്ഷിച്ചിരുന്ന 15,000 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. സ്കൂളിലെ സിസിടിവി ക്യാമറ തിരിച്ചു വച്ചിട്ടുണ്ട്. ഇതിന്റെ മറ്റുപകരണങ്ങൾ കവർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പിടിഎ പ്രസിഡണ്ട് അരമന വിനോദ് വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ നീലേശ്വരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

വിരലടയാളങ്ങൾ ശേഖരിക്കാനായി മുറി സീൽ ചെയ്തതിനാൽ ഇതിൽ നിന്ന് ലാപ്ടോപ്പുകളും നഷ്ടപ്പെട്ടിട്ടുണ്ടോയെന്നറിയാൻ സാധിച്ചിട്ടില്ല. തൊട്ടടുത്ത മുറിയിൽ തന്നെ സെക്യൂരിറ്റി ജീവനക്കാരൻ ഉണ്ടായിരുന്നു. ഇദ്ദേഹം പുലർച്ചെ ഒരു മണിയോടെ വിശ്രമിക്കാൻ പോയ നേരത്താണ് കവർച്ച നടന്നതെന്നാണ് കരുതുന്നത്. പോലീസ് സ്കൂളിലെത്തി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. നീലേശ്വരം റയിൽവേ സ്റ്റേഷന് തൊട്ടടുത്താണ് രാജാസ് ഹയർസെക്കൻഡറി സ്കൂൾ.

LatestDaily

Read Previous

മഹാകവി പി സ്മാരകം കിലയ്ക്ക് പാട്ടത്തിന് നൽകി; കടുത്ത പ്രതിഷേധം

Read Next

ഐഎസ്ആർഒ ഉദ്യോഗസ്ഥ ചമഞ്ഞ് യുവതിയുടെ തട്ടിപ്പ്