ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: മഹാകവി പി. കുഞ്ഞിരാമൻ നായരുടെ പേരിൽ സ്വന്തം നാട്ടിലുയർന്ന സ്മാരകം തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ പരിശീലന സ്ഥാപനമായ കിലയ്ക്ക് പാട്ടത്തിന് നൽകിയതിനെതിരെ പ്രതിഷേധം. കവിയുടെ കാൽപ്പാടുകൾ പതിഞ്ഞ മണ്ണിലെ സാംസ്ക്കാരിക കേന്ദ്രം രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാൻ പദ്ധതിയിൽ സംസ്ഥാനത്തെ പരിശീലന സ്ഥാപനമായ കിലയ്ക്കാണ് പാട്ടത്തിന് കൈമാറിയത്.
കാഞ്ഞങ്ങാട്ടെ സാംസ്ക്കാരിക കൂട്ടായ്മകളുടെ ഇടമായ പി. സ്മാരകം കിലയുടെ റിസോഴ്സ് സെന്ററിനായി കൈമാറിയതിൽ കാഞ്ഞങ്ങാട്ടെ സാംസ്ക്കാരിക പ്രവർത്തകർക്കിടയിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് പ്രശസ്ത വാസ്തുശിൽപി, ലാറി ബേക്കറുടെ രൂപകൽപ്പനയിൽ പി. കുഞ്ഞിരാമൻ നായർക്ക് സ്വന്തം നാട്ടിൽ മനോഹരമായ സ്മാരകമൊരുങ്ങിയത്. അവധൂതനെപ്പോലെ കവിത തേടി അലഞ്ഞ മഹാകവിയുടെ പേരിലുള്ള സ്ഥാപനം കിലയ്ക്ക് പാട്ടത്തിന് കൊടുത്ത പി.സ്മാരക സമിതിയും കവിയെ മറന്നു.
വരുമാനമില്ലെന്ന ന്യായം പറഞ്ഞാണ് പി. സ്മാരക സമിതി കവിയുടെ പേരിലുള്ള സ്മാരകം കിലയ്ക്ക് കൈമാറിയത്. സ്മാരകത്തിന്റെ ഓഫീസടക്കം പാട്ടത്തിന് നൽകിയ പി. സ്മാരക സമിതി ഭാരവാഹികൾ കവി സ്മാരകത്തെയും കവിയുടെ ഓർമ്മകളെയും കയ്യൊഴിഞ്ഞ മട്ടാണ്. സർക്കാരിന്റെ ഫണ്ടുപയോഗിച്ച് സർക്കാർ സ്ഥലത്ത് നിർമ്മിച്ച സ്മാരകം അതിന്റെ നടത്തിപ്പുകാരായ പി. സ്മാരക സമിതി കിലയ്ക്ക് കൈമാറിയതിലെ നിയമ വിരുദ്ധതയും ചോദ്യം ചെയ്യപ്പെടുന്നു.
പി. സ്മാരകത്തിൽ പ്രവർത്തനമാരംഭിച്ച കിലയുടെ പരിശീലന കേന്ദ്രം ഇന്ന് രാവിലെ കില ഡയറക്ടർ ഡോ. ജോയ് ഇളമൺ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ, കെ.വി. സുജാത, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ മുതലായവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.