പരസ്യ മദ്യപാനത്തിന് പിടിയിലായത് കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: പരസ്യമദ്യപാനത്തിനിടയിൽ കഴിഞ്ഞ ദിവസം പോലീസ് പിടിയിലായ യുവാവ് ഉമേശൻ കാട്ടുകുളങ്ങര കോൺഗ്രസ്സ് കാഞ്ഞങ്ങാട് മണ്ഡലം ജനറൽ സിക്രട്ടറി. പുതിയകോട്ട മാരിയമ്മൻ ക്ഷേത്ര പരിസരത്ത് കുപ്പിയിൽ വിദേശമദ്യവുമായി കണ്ടെത്തിയ ഉമേശിനെ ഹൊസ്ദുർഗ്ഗ് പോലീസ് സബ്ഇൻസ്പെക്ടരും പാർട്ടിയുമാണ്  കയ്യോടെ പിടികൂടിയത്.  മാവുങ്കാലിൽ ഹെഡ്ഡാപ്പീസ് പ്രവർത്തിക്കുന്ന വനിത സഹകരണ സൊസൈറ്റി ജീവനക്കാരനായ ഉമേശൻ,  മാവുങ്കാൽ കാട്ടുകുളങ്ങര സ്വദേശിയുംവനിത സൊസൈറ്റിയുടെ അജാനൂർ ഇഖ്ബാൽ റോഡ് ശാഖാ മാനേജരുമാണ്.

Read Previous

അബ്ദുൾ ഗഫൂർ ഹണിട്രാപ്പിൽപ്പെട്ടുവെന്ന് സംശയം,ആത്മഹത്യ ചെയ്ത പ്രവാസിയുടെ 1.10 കോടി പോയ വഴിയില്ല

Read Next

ഹോട്ടലുടമയുടെ കാറുകൾ അടിച്ചു തകർത്ത കേസ്സിൽ 3 ക്വട്ടേഷൻ പ്രതികൾ അറസ്റ്റിൽ