ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
ചെറുവത്തൂർ: ദേശീയ പാതയിൽ ചെറുവത്തൂരിന് സമീപം മട്ടലായിയിൽ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേരെ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8.30 മണിക്കാണ് സ്വകാര്യ ബസ് ഗുഡ്സ് ഓട്ടോയിലിടിച്ചത്. മട്ടലായി പെട്രോൾ പമ്പിന് സമീപം പയ്യന്നൂരിൽ നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുനിന്ന സ്വകാര്യ ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചെറുവത്തൂർ മുഴക്കോം ക്ലായിക്കോട്ടെ കെ.സി. സഞ്ജിത്താണ് 43, ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പിലിക്കോട് കണ്ണങ്കൈയിലെ സുരേഷ് 44, ചെറുവത്തൂർ കുട്ടമത്തെ് പൊൻമാലത്തെ സന്തോഷ് 45, എന്നിവരെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വാഹനാപകടത്തിൽ മരിച്ച സഞ്ജിത്ത് ക്ലായിക്കോട്ടെ എം. നാരായണന്റെയും പരേതയായ കെ.സി. തങ്കമണിയുടെയും മകനാണ്. സഹോദരി: സജിന. അപകടമുണ്ടാക്കിയ ബസിന്റെ ഡ്രൈവറായ പയ്യന്നൂർ മണിയറ സ്വദേശി ചന്തേര പോലീസിൽ കീഴടങ്ങി.