ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
ചീമേനി: ചീമേനി കനിയാന്തോലിൽ വെള്ളക്കെട്ടിൽ വീണ് മരിച്ച ഇരട്ട സഹോദരങ്ങൾക്ക് നാടിന്റെ അന്ത്യാഞ്ജലി. ഇന്നലെ വൈകുന്നേരമാണ് ചീമേനി കനിയാന്തോലിലെ രാധാകൃഷ്ണൻ—പുഷ്പ ദമ്പതികളുടെ മക്കളായ സുദേവ്, ശ്രീദേവ് എന്നിവർ വീടിനടുത്തുള്ള ചെങ്കൽപ്പണയിലെ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചത്. വീട്ടിൽ നിന്നും സൈക്കിളുമായി പുറത്തേക്ക് പോയ കുട്ടികളെ കാണാത്തതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിൽ കൽപ്പണയ്ക്ക് സമീപം സൈക്കിൾ കണ്ടെത്തി. തുടർന്ന് വെള്ളക്കെട്ടിൽ നടത്തിയ പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തിയത്.
കുട്ടികളെ കരയ്ക്കെടുത്ത് ചീമേനിയിലെ സ്വകാര്യാശുപത്രിയിൽ എത്തിക്കുമ്പോഴേയ്ക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇരുവരും ചീമേനി ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂളിലെ അഞ്ചാംതരം വിദ്യാർത്ഥികളാണ്. പാണത്തൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുള്ള ചെങ്കൽപ്പണയിലെ വെള്ളക്കെട്ടിൽ വീണാണ് ഇരട്ട സഹോദരങ്ങൾക്ക് ദാരുണാന്ത്യമുണ്ടായത്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നീലേശ്വരം കൊയാമ്പുറത്തെ മാതൃഗൃഹത്തിൽ പൊതുദർശനത്തിന് വെക്കും. സംഭവത്തിൽ ചീമേനി പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു.