കോട്ട കാണാനെത്തിയവരെ പിടിച്ചു പറിച്ച സദാചാര ഗുണ്ടകൾ പിടിയിൽ

സ്വന്തം ലേഖകൻ

ബേക്കൽ: ബേക്കൽ കോട്ട കാണാനെത്തിയ യുവതീയുവാക്കളെ ആക്രമിച്ച് സ്വർണ്ണവും പണവും തട്ടിയ നാലംഗ സംഘത്തിൽപ്പെട്ട മൂന്ന് പേർ പിടിയിൽ. ഇന്നലെ വൈകുന്നേരം അഞ്ചര മണിയോടെ ബേക്കൽ കോട്ട കാണാനെത്തിയ കാറഡുക്ക നാരമ്പാടിയിലെ യുവതിക്കും യുവാവിനും നേരെയാണ് സദാചാര ഗുണ്ടാ ആക്രമണമുണ്ടായത്.

യുവാവിനെ കാറിൽ നിന്നും വലിച്ചിറക്കിയ സംഘം യുവാവ് ധരിച്ചിരുന്ന കൈചെയിനും, യുവതിയുടെ ബാഗിൽ നിന്നും 5000 രൂപയും പിടിച്ചുപറിക്കുകയായിരുന്നു. അക്രമത്തിനിരയായ യുവാവ് അക്രമി സംഘത്തിലെ ഒരാളുടെ വാഹന നമ്പർ പോലീസിന് കൈമാറുകയായിരുന്നു.

തുടർന്ന് ബേക്കൽ പോലീസ് ഇൻസ്പെക്ടർ അരുൺ ഷായുടെ നേതൃത്വത്തിലുള്ള സംഘമാണ് സദാചാര ഗുണ്ടാ സംഘത്തെ പിടികൂടിയത്. ബേക്കൽ പള്ളിക്കരയിലെ അബ്ദുൾ വാഹിദ് 25, ഹദ്ദാദ് നഗറിലെ അഹമ്മദ് കബീർ 26,  മൗവ്വൽ കോളനിയിലെ ശ്രീജിത്ത് 26 എന്നിവരാണ് പിടിയിലായത്. സംഘത്തിൽ നാലാമനായ സാദിഖിന് വേണ്ടി തെരച്ചിൽ തുടരുകയാണ്.

LatestDaily

Read Previous

കള്ളനെ മുഖാമുഖം കണ്ട നടുക്കത്തിൽ റാബിയ

Read Next

പ്രവാസി തൂങ്ങിമരിച്ചു