പ്രവാസി തൂങ്ങിമരിച്ചു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്:  അതിഞ്ഞാൽ തെക്കേപ്പുറം പടിഞ്ഞാറേക്കരയിൽ പ്രവാസിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറേക്കരയിലെ എം. അബ്ദുൾ ഗഫൂറിനെയാണ് 56, ഇന്ന് പുലർച്ചെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ പള്ളിയിൽ നമസ്ക്കാരത്തിനെത്തിയ ഗഫൂർ തിരികെ വീട്ടിലെത്തി ജീവനൊടുക്കുകയായിരുന്നു. കാഞ്ഞങ്ങാട്ടെ ബിഗ്്മാളിന്റെ പാർട്ണറായിരുന്നു. സഹോദരങ്ങൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് മൃതദേഹം പരിയാരത്തേക്ക് മാറ്റി.

Read Previous

കോട്ട കാണാനെത്തിയവരെ പിടിച്ചു പറിച്ച സദാചാര ഗുണ്ടകൾ പിടിയിൽ

Read Next

ഇരട്ട സഹോദരങ്ങളുടെ മുങ്ങി മരണം നാടിനെ കണ്ണീരിലാഴ്ത്തി