യുവ എഞ്ചിനീയറെ കാണാതായി കാര്‍ കാഞ്ഞങ്ങാട്ട് ഉപേക്ഷിച്ച നിലയില്‍

ബേക്കൽ: വിദ്യാഭ്യാസ വകുപ്പില്‍ പ്രോജക്ട് എഞ്ചിനീയറായ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. കുറ്റിക്കോല്‍ സ്വദേശിയും തച്ചങ്ങാട്ട് അമ്പങ്ങാട്ട് താമസക്കാരനുമായ കെ.വി. സജിത്തിനെയാണ് 35, ബുധനാഴ്ച  മുതല്‍ കാണാതായത്.രാവിലെ വീട്ടില്‍ നിന്ന് കാസര്‍കോട്ട് ജോലിക്ക് പോയ യുവാവിനെ വൈകുന്നേരത്തോടെ കാണാതായെന്നാണ് പിതാവ് കുഞ്ഞിരാമന്‍ ബേക്കല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. മൂന്നുമണിക്ക് ഭാര്യയെ വിളിച്ച് സംസാരിച്ചിരുന്നതായും പറയുന്നു.

അതിനിടെ രാത്രിയില്‍ സജിത്തിന്റെ കാര്‍ ആലാമിപ്പള്ളി ബസ് സ്റ്റാന്‍ഡിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഹൊസ്ദുര്‍ഗ് പോലീസും ബേക്കല്‍ പൊലീസും ഊര്‍ജിതമായ അന്വേഷണം നടത്തിവരികയാണ്. യുവ എഞ്ചിനീയറെ ഇന്നുച്ചയോടെ  കോഴിക്കോട്ട് കണ്ടെത്തിയതായി വിവരം ലഭിച്ചു.

LatestDaily

Read Previous

വിവാഹ ഏജൻസിയുടെ പേരിൽ തട്ടിപ്പ് യുവതികൾ തട്ടിയെടുത്തത് എട്ടര ലക്ഷം രൂപ

Read Next

തൃക്കണ്ണാട് അടിപ്പാത; ഒറ്റയാൾ സമരം നിർത്തി