ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
ബേക്കൽ: തൃക്കണ്ണാട് റെയിൽവെ അടിപ്പാതയുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ഓട്ടോ ഡ്രൈവർ നടത്തിയ ഒറ്റയാൾ സമരം പഞ്ചായത്ത് അധികൃതരുടെ ഉറപ്പിനെത്തുടർന്ന് പിൻവലിച്ചു. തൃക്കണ്ണാട് മലാംകുന്ന് റെയിൽവേ അടിപ്പാതയിലൂടെയുള്ള യാത്ര ദുരിതമായതിനെത്തുടർന്നാണ് ഓട്ടോ ഡ്രൈവർ വിനായക പ്രസാദ് നിരാഹാര സമരം പ്രഖ്യാപിച്ചത്.തുടർന്ന് തൃക്കണ്ണാട് ഓട്ടോസ്റ്റാന്റിലെ ഓട്ടോ ഡ്രൈവർമാരും അദ്ദേഹത്തിന് ഐക്യദാർഢ്യമർപ്പിക്കാനെത്തി.
സമരമാരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽത്തന്നെ ഉദുമ പഞ്ചായത്ത് ഭരണസമിതി വിഷയത്തിലിടപെട്ടു. ജൂൺ 18ന് അടിപ്പാതാ പ്രശ്നം ഭരണ സമിതി ചർച്ച ചെയ്യുമെന്ന് ഉറപ്പ് ലഭിച്ചതോടെ വിനായക പ്രസാദ് സമരത്തിൽ നിന്നും പിന്മാറുകയായിരുന്നു. റെയിൽവെ വകുപ്പിന്റെ അധീനതയിലുള്ള സ്ഥലമായതിനാൽ അടിപ്പാതാ വിഷയത്തിൽ റെയിൽവെയുടെ അനുമതി തേടേണ്ടതുണ്ട്. വിഷയത്തിൽ ഉദുമ പഞ്ചായത്ത് ഭരണസമിതി നിഷ്ക്രിയത്വം പുലർത്തിയെന്നാണ് നാട്ടുകാരുടെ ആരോപണം.
മഴക്കാലമായതിനാൽ വെള്ളക്കെട്ടുണ്ടാകുന്ന തൃക്കണ്ണാട് അടിപ്പാതയിൽ ഓവുചാൽ നിർമ്മിച്ചാൽ പ്രശ്നത്തിന് പരിഹാരമുണ്ടാകും. റെയിൽവെ അധീനതയിലുള്ള അടിപ്പാതയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഉദുമ പഞ്ചായത്ത് 12 ലക്ഷം രൂപ അടയ്ക്കേണ്ടതുണ്ട്.