വിവാഹ ഏജൻസിയുടെ പേരിൽ തട്ടിപ്പ് യുവതികൾ തട്ടിയെടുത്തത് എട്ടര ലക്ഷം രൂപ

ചീമേനി: വാവാഹ ഏജൻസി വഴി വിവാഹാന്വേഷണം നടത്തിയ യുവാവിന് എട്ടര ലക്ഷത്തോളം രൂപ നഷ്ടമായി. ചീമേനി മുത്തതൃൻ വീട്ടിൽ ഗോവിന്ദന്റെ മകൻ  എം ബിജുവിന്റെ  ലക്ഷങ്ങളാണ്  മാട്രിമോണിയൽ തട്ടിപ്പിലൂടെ നഷ്ടമായത്. ഷാദി.കോം മാട്രിമോണിയൽ സൈറ്റ് മുഖേന ബിജു വിവാഹാന്വേഷണം നടത്തിയിരുന്നു.

അതുവഴി പരിചയപ്പെട്ട കോട്ടയം സ്വദേശിനികളായ ദേവി, കൽപന എന്നീ പേരുകളിൽ രണ്ടു പെണ്ണുങ്ങളാണ്  ബിജുവിനെ തട്ടിപ്പിനിരയാക്കിയത്. ഒന്നാം പ്രതിയായ ദേവി സമ്മാനം അയച്ചിട്ടുണ്ടെന്ന് ബിജുവിനെ വിശ്വസിപ്പിക്കുകയും  രണ്ടാം പ്രതിയായ കൽപ്പന വാട്സ്ആപ്പ് വഴി സർവീസ് ചാർജ് ആണെന്നും പറഞ്ഞ് മാർച്ച് 29 മുതൽ മെയ് എട്ടുവരെയുള്ള ദിവസങ്ങളിൽ പലതവണകളായി 8,32,150 രൂപ  കൈപ്പറ്റുകയും ചെയ്തുവെന്നാണ് പരാതി.ബിജുവിന്റെ പരാതിയിൽ ചീമേനി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

Read Previous

വ്യാജ സിദ്ധൻ: കുടുംബനാഥന്റെ പേരിൽ സ്ത്രീധനപീഡനക്കേസ്

Read Next

യുവ എഞ്ചിനീയറെ കാണാതായി കാര്‍ കാഞ്ഞങ്ങാട്ട് ഉപേക്ഷിച്ച നിലയില്‍