ഭാര്യ ഫോണെടുത്തില്ല; ഭർത്താവ് ഭാര്യ ജോലിചെയ്യുന്ന വീട് അടിച്ചുതകർത്തു

കാഞ്ഞങ്ങാട് : ഭാര്യയെ വിളിച്ചപ്പോൾ ഫോൺ എടുക്കാത്തതിൽ പ്രകോപിതനായ ഭർത്താവ് യുവതി ജോലി ചെയ്യുന്ന വീടും കാറുകളും അടിച്ച് തകർത്തു. കാഞ്ഞങ്ങാട്  ഐങ്ങോത്താണ് സംഭവം. അജാനൂർ മഡിയൻ റോഡിലെ എ പി. റഫീഖിന്റെ വിടിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് പുലർച്ചെ 1.30 നാണ് സംഭവം. ചെറുവത്തൂർ റെയിൽവെ സ്റ്റേഷനടുത്തുള്ള ശിവകുമാറിനെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു.

പ്രതി വീട്ടിലേക്ക് അതിക്രമിച്ചു കയറി ജനാല ചില്ലുകൾ അടിച്ച് പൊട്ടിച്ചെന്നും വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകൾ അടിച്ച് തകർത്തെന്നുമാണ് പരാതി. 60000 രൂപയുടെ നഷ്ടമുണ്ട്. ഈ വിട്ടിൽ പ്രതിയുടെ ഭാര്യ ജോലി ചെയ്യുന്നുണ്ട്. ഭാര്യയെ ഫോണിൽ വിളിച്ചപ്പോൾ എടുത്തില്ലെന്ന് പറഞ്ഞാണ് പുലർച്ചെ എത്തിയ പ്രതി അക്രമം നടത്തിയത്.

Read Previous

കൊടിസുനി ഉൾപ്പെടെ പ്രതികളായ ന്യൂമാഹി ഇരട്ടക്കൊലക്കേസ് ഉടൻ വിചാരണക്കെത്തും

Read Next

അമ്മ മരിച്ച നവജാത ശിശുവിന് കേരളത്തിന്റെ മുലപ്പാൽ മധുരം