കുവൈത്ത് അഗ്നിബാധയിൽ മരിച്ചവരിൽ ധർമ്മടം സ്വദേശിയും

സ്വന്തം ലേഖകൻ

തലശേരി: കുവൈത്ത് മംഗെഫിൽ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്പനിയുടെ ലേബർ ക്യാമ്പിലുണ്ടായ അഗ്നിബാധയിൽ വെന്തുമരിച്ച മലയാളികളിൽ ധർമ്മടം സ്വദേശിയും – ധർമ്മടം കോർണേഷൻ സ്കുളിന് സമീപമുള്ള വാഴയിൽ വീട്ടിൽ വിശ്വാസ് കൃഷ്ണ 34,  മരണപ്പെട്ടതായി വീട്ടിൽ വിവരം ലഭിച്ചു. ഡ്രാഫ്റ്റ്സ്മാനായ വിശ്വാസ് ഒൻപത് മാസം മുൻപാണ് കുവൈറ്റിലെ സ്വകാര്യ കമ്പനിയിൽ ജോലിക്ക് ചേർന്നത്. അതിന് മുൻപെ ബംഗളൂരുവിലായിരുന്നു. ധർമ്മടത്തെ പരേതനായ കൃഷ്ണന്റെയും ഹേമലതയുടെയും മകനാണ്. പൂജയാണ് ഭാര്യ. മകൻ ദൈവിക് 3,. സഹോദരൻ   ജിതിൻ കൃഷ്ണ.

Read Previous

തീപ്പിടുത്തത്തിൽ മരിച്ച കേളുവിന്റെ വിയോഗത്തിൽ നടുങ്ങി ബന്ധുക്കൾ

Read Next

കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് കാത്ത് നിൽക്കാതെ വിദ്യാർത്ഥിനി മരിച്ചു