ഓൺലൈൻ തട്ടിപ്പ് യുവാവിന് 19 ലക്ഷം നഷ്ടമായി

ചിറ്റാരിക്കാൽ: ഓൺലൈൻ തട്ടിപ്പിൽ യുവാവിന് 19 ലക്ഷം രൂപ നഷ്ടമായി. പാലാവയൽ കുണ്ടാരം കാവുന്തലയിലെ ജെറിൻ.വി.ജോസിനാണ് 35, പണം നഷ്ടമായത്. ഓൺലൈൻ ലിങ്ക് വഴി ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശികൾക്കെതിരെ ചിറ്റാരിക്കൽ പൊലീസ് കേസെടുത്തു. ഈ മാസം ഒന്നിനും12നുമിടയിൽ ബന്ധപ്പെടുകയും 19,02,752  രൂപ തട്ടിയെടുക്കുകയുമായിരുന്നു.

വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന പ്ലാറ്റ് ഫോം ആണെന്ന് പറഞ്ഞാണ് വിവിധ അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ചത്.http:/www.plexmovie – filim.com/Index എന്ന ലിങ്ക് വഴിയാണ് ജോലി വാഗ്ദാനം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശികളായ ഇന്ദ്രജിത്ത്, ദീപ്തി എന്നിവർക്കെതിരെയാണ് കേസെടുത്തത്.

LatestDaily

Read Previous

നീലേശ്വരം പട്ടാപ്പകൽ കവർച്ച; പ്രതി പിടിയിൽ

Read Next

വീട്ടമ്മ കിണറ്റിൽചാടി മരിച്ചു