ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
തൃക്കരിപ്പൂർ: കുവൈറ്റ് തീപ്പിടുത്തത്തിൽ മരിച്ച പിലിക്കോട് എരവിൽ സ്വദേശിയുടെ വിയോഗത്തിൽ ഞെട്ടി ബന്ധുക്കളും നാട്ടുകാരും. ഇന്നലെ കുവൈറ്റ് മംഗഫ് ബ്ലോക്കിലുണ്ടായ തീപ്പിടുത്തത്തിൽ മരിച്ച എരവിൽ സ്വദേശി നാല് മാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തി തിരിച്ചുപോയത്.
പിലിക്കോട് എരവിൽ പരേതനായ കുഞ്ഞിപ്പുരയിൽ കേളു മൂത്ത അടിയോടി, പൊൻമലേരി പാർവ്വതി എന്നിവരുടെ മകൻ പൊൻമലേരി കേളുവാണ് 58, കുവൈറ്റിൽ തീപ്പിടുത്തത്തിൽ മരിച്ചത്. കുവൈറ്റ് എംവിഡിസി ഗ്രൂപ്പിൽ പ്രൊഡക്ഷൻ എഞ്ചിനീയറിംഗ് വിഭാഗത്തിലായിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്. ഇന്നലെ ഉച്ചയോടെയാണ് കേളുവിന്റെ വിയോഗ വാർത്ത നാട്ടിലറിഞ്ഞത്. പിലിക്കോട് എരവിൽ സ്വദേശിയായ കേളു തൃക്കരിപ്പൂർ ഇളമ്പച്ചിയിലാണ് താമസം.
ഇദ്ദേഹത്തിന്റെ ഭാര്യ കെ. എൻ. മണി പിലിക്കോട് പഞ്ചായത്ത് ഓഫീസിലെ സീനിയർ ക്ലാർക്കാണ്. ഇവരുടെ ഭർത്താവിന്റെ മരണവാർത്തയറിഞ്ഞ് പിലിക്കോട് പഞ്ചായത്ത് പി.പി. പ്രസന്നകുമാരി, സിക്രട്ടറി മധു ഉദിനൂർ, സഹപ്രവർത്തകർ എന്നിവർ വീട്ടിലെത്തി മണിയെ സമാശ്വസിപ്പിച്ചു. മെക്കാനിക്കൽ എഞ്ചിനീയറായ പൊൻമലേരി കേളു കുവൈറ്റിലെ കമ്പനിയിൽ ദീർഘകാലമായി ജോലിയെടുത്ത് വരികയാണ്.
അപകടത്തിൽ മരിച്ച ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. ഋഷികേശ്, എംഎസ് സി വിദ്യാർത്ഥിയായ ദേവകിരൺ എന്നിവർ മക്കളാണ്. സഹോദരങ്ങൾ: തമ്പായി, ബാലാമണി, കൃഷ്ണൻ, രാമചന്ദ്രൻ എരവിൽ, ലക്ഷ്മിക്കുട്ടി.