കളനാട് സ്വദേശി തലശ്ശേരിയിൽ കുഴഞ്ഞുവീണ് മരിച്ചു

അത്യാഹിതം സംഭവിച്ചത് മകന്റെ ചികിത്സക്കായി മലബാർ കാൻസർ സെന്ററിനടുത്ത് വാടക വീട്ടിൽ താമസിക്കുന്ന പ്രവാസിക്ക്.

പാലയാട് രവി

തലശ്ശേരി: തലശ്ശേരി ജവഹർ ഘട്ടിനടുത്ത് കടലിലെ വട്ടക്കല്ലിൽ നീന്തിക്കയറി വലയിടുന്നതിനിടയിൽ കളനാട് സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു. കാസർകോഡ് കളനാട്ടെ കട്ടക്കലി വീട്ടിൽ മുഹമ്മദ് കുഞ്ഞി കട്ടക്കലിയാണ് 56, ഇന്നലെ രാവിലെ 9 മണിയോടെ മരണപ്പെട്ടത്. ലൈഫ് ജാക്കറ്റിട്ട് അപരിചിതനായ ഒരാൾ അപകട വഴിയിലൂടെ ചെറു വലയുമായി നീന്തിപ്പോവുന്നതും വട്ടക്കല്ലിൽ പിടിച്ചു കയറി ഇരിക്കുന്നതും പൊടുന്നനെ കുഴഞ്ഞ് ചരിയുന്നതും കരയിലുള്ള ചിലർ കാണുന്നുണ്ടായിരുന്നു. പന്തികേട് തോന്നിയ ഇവരിൽ രണ്ട് യുവാക്കൾ പെട്ടെന്ന് തന്നെ വട്ടക്കല്ലിലേക്ക് നടന്നും നീന്തിയും എത്തി. തത്സമയം വായിൽ നിന്നും നുരയും പതയും വന്ന നിലയിൽ മുഹമ്മദ് കുഞ്ഞി അനക്കമില്ലാത്ത വീണു കിടന്ന നിലയിലായിരുന്നു. ഇവർ വിവരം നൽകിയതിനെ തുടർന്ന് തലശ്ശേരി പോലീസും തലായിൽ നിന്ന് തീരദേശ പോലീസും എത്തി.

കല്ലുമ്മക്കായ വിൽപന തൊഴിലാളി എം. നിസാർ, മത്സ്യതൊഴിലാളികളായ ഫർഷീദ്, ബാബു, കടൽ രക്ഷാപ്രവർത്തകൻ മൻസൂർ മട്ടാ ബ്രം, എന്നിവർ ചേർന്ന് മരണപ്പെട്ടയാളെ ഉടൻ കടൽ പാറയിൽ നിന്നും കരയിലെത്തിച്ചു. വലയും ജാക്കറ്റുമായി ഇയാൾ കടപ്പുറത്തേക്ക് എത്തിയ ടി.വി.എസ്.സ്കൂട്ടറിൽ നിന്ന് ലഭിച്ച ആധാർ കാർഡിൽ നിന്നാണ് മരണപ്പെട്ടയാൾ കാസർകോട്ടുകാരനാണെന്ന് തിരിച്ചറിഞ്ഞത്.

ആധാറിനൊപ്പം എ.ടി.എം. കാർഡ്, മൊബൈൽ ഫോൺ, പണം, എന്നിവയും ഉണ്ടായിരുന്നു. വാഹനം പോലീസ് പരിശോധിക്കുന്നതിനിടയിൽ മൊബൈൽ ഫോണിൽ നാട്ടിൽ നിന്നും സഹോദരന്റെ വിളി വന്നു. ഇതോടെയാണ് മരിച്ചയാളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിച്ചത്. പ്രവാസിയായ മുഹമ്മദ് കുഞ്ഞി മകന്റെ മജ്ജ മാറ്റിവെക്കൽൽ ചികിത്സക്കായി കഴിഞ്ഞ ഒരു മാസമായി ന്യൂമാഹിക്കടുത്ത് താമസിച്ചു വരികയായിരുന്നു. മീൻപിടുത്തകമ്പമുള്ളയാളാണ് ചേട്ടനെന്ന് സഹോദരൻ പറയുന്നു.

പരേതനായ അബ്ദുൽ റഹിമിന്റെയും ആയിഷയുടെയും മകനാണ് മുഹമ്മദ് കുഞ്ഞി – ഭാര്യ.ഖൈറുന്നീസ. റംസിന, റൈഹാന, റിസ്വാന, മുഹമ്മദ് റാഷിഖ് എന്നിവർ മക്കളാണ്. ഖാദർ, മാഹിൻ, ഹമിദ്, ഇബ്രാഹിം, അലിമ,നഫീസ, ബീഫാത്തിമ, റം സിയ സഹോദരങ്ങളാണ് – മൃതദേഹം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകി.

LatestDaily

Read Previous

പേരമകളെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ; 16കാരനെ പീഡിപ്പിച്ചയാളെ തെരയുന്നു

Read Next

കാമുകനെ തേടിയിറങ്ങിയ പെൺകുട്ടി പോലീസ് പിടിയില്‍