പേരമകളെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ; 16കാരനെ പീഡിപ്പിച്ചയാളെ തെരയുന്നു

ബേക്കൽ: രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ ജില്ലയില്‍ രണ്ട് പോക്സോ കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. ഒരാള്‍ അറസ്റ്റില്‍. മറ്റൊരാളെ തെരയുന്നു. ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ അറുപത്തിയാറുകാരനാണ് അറസ്റ്റിലായത്. മകന്റെ നാലു വയസ്സുള്ള മകളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പോക്സോ കേസെടുത്താണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കുമ്പളയില്‍ സ്‌കൂള്‍ വിട്ടു പോവുകയായിരുന്ന ആൺകുട്ടിയെ പീഡിപ്പിച്ചുവെന്നതിനാണ് പോക്സോ കേസെടുത്തത്. പ്രതിയെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന കുട്ടിയെ ബൈക്കില്‍ കയറ്റിക്കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് കേസ്. വിജനമായ സ്ഥലത്ത് ബൈക്കിലിരുത്തി തന്നെയായിരുന്നു പീഡനം.

Read Previous

ഹൈറിച്ച് തട്ടിപ്പ്; ഇഡി നിക്ഷേപകരിലേക്ക് – മൂന്ന് സംസ്ഥാനങ്ങളിൽ വ്യാപക റെയ്ഡ്

Read Next

കളനാട് സ്വദേശി തലശ്ശേരിയിൽ കുഴഞ്ഞുവീണ് മരിച്ചു