ഹോട്ടലുകളിൽ വ്യാപക പരിശോധന

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ ഹോട്ടൽ പരിശോധനയിൽ 5 ഹോട്ടലുകളിൽ നിന്നും പഴകിയതും വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ചതുമായ ഭക്ഷണസാധനങ്ങൾ, നിരോധിച്ച പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ എന്നിവ പിടിച്ചെടുത്തു. ഹോട്ടൽ കെൻസ് ടി ബി റോഡ്, ഹോട്ടൽ ഫുഡ്‌ പാരഡൈസ് ടി. ബി റോഡ്, ദീപ ഹോസ്പിറ്റൽ കാന്റീൻ, കുന്നുമ്മൽ, സ്മൃതി മണ്ഡപതിനടുത്തുള്ള ഹോട്ടൽ ജയന്തി എന്നീ സ്ഥാപനങ്ങളിൽ നിന്നുമാണ് പഴകിയ ഭക്ഷണ സാധങ്ങൾ പിടിച്ചെടുത്തത് ഈ സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കാൻ ആരോഗ്യ വിഭാഗം നോട്ടീസ് നൽകിയിട്ടുണ്ട്. പരിശോധനയിൽ സിസിഎം ഷൈൻ പി ജോസ്, പി എച്ച് ഐ മാരായ ഷിജു കെ, രൂപേഷ് പി ടി, അഭിജിത് കുമാർ ടി കെ, നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാരായ രാജേഷ് പി, രാജേഷ് എന്നിവർ പങ്കെടുത്തു.

LatestDaily

Read Previous

കാമുകനെ തേടിയിറങ്ങിയ പെൺകുട്ടി പോലീസ് പിടിയില്‍

Read Next

നീലേശ്വരം പള്ളിക്കരയിൽ പട്ടാപ്പകൽ സ്വർണ്ണമോഷണം