ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഉദുമ സ്വദേശികൾ റിമാന്റിൽ

സ്വന്തം ലേഖകൻ

ചിറ്റാരിക്കാൽ: ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട സ്ക്കൂൾ വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ചിറ്റാരിക്കാൽ പോലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസ്സിൽ ഉദുമ സ്വദേശികൾ റിമാന്റിൽ. ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സ്കൂൾ വിദ്യാർത്ഥിനിയുമായി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഉദുമ സ്വദേശികളായ ശരൺ 22, നിഥിൻ 20 എന്നിവരാണ് പരിചയം മുതലെടുത്ത് വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കിയത്. സ്കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് വിദ്യാർത്ഥിനി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പെൺകുട്ടി നൽകിയ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടന്ന അന്വേഷമത്തിലാണ് പ്രതികൾ പിടിയിലായത്.

Read Previous

പന്നിയിറച്ചിയും കള്ളത്തോക്കുമായി രണ്ടുപേർ പിടിയിൽ

Read Next

ന്യൂനപക്ഷവും സിപിഎമ്മിനെ കൈവിട്ടു