ദേശീയ പാതയോരത്തെ വെള്ളക്കെട്ടിൽ വീണ് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

പിലാത്തറ:ദേശീയപാത നിർമ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്തെ കിടങ്ങിലെ വെള്ളക്കെട്ടിൽ വീണ് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. കുഞ്ഞിമംഗലം ആണ്ടാം കൊവ്വൽ പോസ്റ്റ് ഓഫീസിനു സമീപം താമസിക്കുന്ന തളിപ്പറമ്പ് സ്വദേശി ബാവുവളപ്പിൽ റിയാസാണ് 45, മരണപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വിളയാംകോട്  എം.ജി.എം കോളേജിലേക്ക് പോകുന്ന ഭാഗത്ത്  നിർമ്മിച്ച സർവ്വീസ് റോഡിലായിരുന്നു അപകടം. ഈ സമയം അത് വഴി വന്ന ഇരുചക്ര വാഹന യാത്രക്കാരൻ ബുള്ളറ്റ് മറിഞ്ഞ് കിടക്കുന്നത് കണ്ടത് വാഹനം നിർത്തി പരിശോധിച്ചപ്പോഴാണ്  വെള്ളക്കെട്ടിൽ യുവാവ് അബോധാവസ്ഥയിൽ കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പരിയാരം പോലീസിൽ വിവരമറിയിക്കുകയും പോലീസ് എത്തി ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. തളിപ്പറമ്പിലെ കാനത്തിൽ മൊയ്തീൻ ബാവുവളപ്പിൽ ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ജാസ്മിൻ (കുഞ്ഞിമംഗലം ആണ്ടാംകൊവ്വൽ). മക്കൾ: ഫാത്തിമത്തുൽസിയ, ആയിഷ ജന്ന.

Read Previous

കുമ്പളയിലെ ക്രിക്കറ്റ് താരത്തിന്റെ മരണം; ദുരൂഹതയെന്ന് ബന്ധുക്കൾ

Read Next

പ്രസവിക്കാന്‍ പോകും മുമ്പ് ഊരി നല്‍കിയ സ്വർണ്ണാഭരണങ്ങള്‍ ബന്ധു തിരിച്ചു നല്‍കിയില്ല