ദുബായിൽ നീലേശ്വരം സ്വദേശി മരിച്ചു

നീലേേശ്വരം: എമിറേറ്റിലെ ദേരസിറ്റിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ​ഗുരുതരാവസ്ഥയിലായിരുന്ന മലയാളി മരിച്ചു. നീലേശ്വരം കണിച്ചിറ സ്വദേശി നാലുപുരപാട്ടില്‍ ഷെഫീഖാണ് 38,  മരിച്ചത്.  നാല് ദിവസം മുൻപാണ് അപകടമുണ്ടായത്. റോഡിലൂടെ നടന്നുപോകുമ്പോൾ ബൈക്കിടിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്. 10 വര്‍ഷത്തിലേറെയായി ദുബായിൽ കാര്‍ വാഷിങ് ജോലി ചെയ്തുവരികയായിരുന്നു.  കബറടക്കം ദുബായിൽ തന്നെ നടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു. ഭാര്യ: സീനത്ത്. മകന്‍: മുഹമ്മദ് ഷഹാന്‍. ഓട്ടോഡ്രൈവറും മുന്‍ പ്രവാസിയുമായ റസാഖിന്‍റെയും താഹിറയുടെയും മകനാണ്. സഹോദരങ്ങള്‍: ഷമീല്‍, ഷംഷാദ്, ഷബീര്‍, പരേതനായ ഷാഹിദ്.

Read Previous

എസ്.ഐ.യുടെ മൂക്കിടിച്ച് തകർത്ത പ്രതി റിമാന്റിൽ

Read Next

ടെമ്പോ ഡ്രൈവർ വായനശാലയിൽ മരിച്ച നിലയിൽ