എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയ പ്രതി പിടിയിൽ

ഇരിട്ടി: കൂട്ടുപുഴ എക്സൈസ്ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ എക്സൈസുദ്യോഗസ്ഥനെ കാറിൽ തട്ടിക്കൊണ്ടുപോയി മൂന്ന് കിലോമീറ്ററോളം ദൂരം ഉപേക്ഷിച്ച് കാറുമായി കടന്നു കളഞ്ഞ പ്രതി പിടിയിൽ. കോഴിക്കോട് ബേപ്പൂർ നോർത്ത് സ്വദേശി വലിയകത്ത് വീട്ടിൽ യാസർ അറാഫത്തിനെയാണ്  26, ഇരിട്ടി പോലീസും എക്സൈസ് സംഘവും ചേർന്ന് മലപ്പുറത്ത് പിടികൂടിയത്.

ഇന്നലെ പുലർച്ചെ 2.30 മണിക്കാണ് സംഭവം. പരിശോധനക്കിടെ കെ.എൽ.45.എം. 6300 നമ്പർ കാറിലെത്തിയ പ്രതി കാറിന്റെ പിൻ സീറ്റിൽ പരിശോധന നടത്തുന്നതിനിടെയാണ് എക്സൈസ് ഉദ്യോഗസ്ഥനായ ഷാജിയെ വലിച്ചു കയറ്റി തട്ടിക്കൊണ്ടു പോയി ഉപേക്ഷിച്ച് കാറുമായി കടന്നുകളഞ്ഞത്. 

ചെക്ക് പോസ്റ്റിലെ അസി.എക്സൈസ് ഇൻസ്പെക്ടർ ഷാജി കെ.യുടെ പരാതിയിൽ ഇരിട്ടി പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്നലെ രാത്രിയോടെ പ്രതി പിടിയിലായത്.  പിടിയിലായ പ്രതിമയക്കുമരുന്നു സംഘത്തിൽപ്പെട്ടയാളാണെന്ന് തിരിച്ചറിഞ്ഞതിന്റെ  പശ്ചാത്തലത്തിൽ മയക്കുമരുന്നും ഇയാളുടെ കൂട്ടാളികളെ കണ്ടെത്താനുമുള്ള ശ്രമത്തിലാണ് എക്സൈസ് സംഘം.

Read Previous

നേതൃത്വത്തിനെതിരെ ഫ്ലക്സ് വെച്ചിട്ടില്ലെന്ന് ചെറുവത്തൂരിലെ ഓട്ടോ തൊഴിലാളികൾ

Read Next

എസ്.ഐ.യുടെ മൂക്കിടിച്ച് തകർത്ത പ്രതി റിമാന്റിൽ