ടെമ്പോ ഡ്രൈവർ വായനശാലയിൽ മരിച്ച നിലയിൽ

പാലക്കുന്ന് : ടെമ്പോ ഡ്രൈവറെ  മുദിയക്കാലിലെ വായനശാലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബേക്കൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു. പാലക്കുന്നിലെ ടെമ്പോ ഡ്രേവർ മുദിയക്കാൽ ചിറക്കാൽ മഞ്ചപ്പംതൊട്ടിയിലെ ജഗദീശനെയാണ് 42, ഇന്നലെ വൈകുന്നേരം 4.15ന് മുദിയക്കാലിലെ വായനശാലയിൽ നിലത്തുവീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  മഞ്ചപ്പംതൊട്ടിയിലെ നാരായണന്റെയും അമ്മാളുവിന്റെയും മകനാണ്. ഭാര്യ : സൗമ്യ. മക്കൾ : ജിത്തു  (കാസർകോട് എൽബിഎസ് എഞ്ചിനീയറിങ് കോളേജ് ബി.ടെക്  വിദ്യാർഥി), ജിയ ( പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂൾ അഞ്ചാം തരം വിദ്യാർഥിനി).

LatestDaily

Read Previous

ദുബായിൽ നീലേശ്വരം സ്വദേശി മരിച്ചു

Read Next

പന്നിയിറച്ചിയും കള്ളത്തോക്കുമായി രണ്ടുപേർ പിടിയിൽ