വിവരാവകാശം നൽകിയില്ല; ഡിവൈഎസ്പിക്ക് 2000 രൂപ പിഴ

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: വിവരാവകാശ അപേക്ഷയിൽ വിവരം നൽകാതെ ഒഴിഞ്ഞുമാറിയ ഡിവൈഎസ്പി, പി.കെ വിശ്വംഭരന് സംസ്ഥാന വിവരാവകാശ കമ്മീഷണർ 2000 രൂപ പിഴ ചുമത്തി. ബേക്കൽ ഡിവൈഎസ്പിയായിരുന്ന പി.കെ. വിശ്വംഭരൻ ഇപ്പോൾ വയനാട്ടിൽ നാർക്കോട്ടിക് ഡിവൈഎസ്പിയാണ്. കാഞ്ഞങ്ങാട് മുട്ടിച്ചരൽ സ്വദേശി ഗുരുപുരം മദനന്റെ പരാതിയിലാണ് ഡിവൈഎസ്പിക്ക് പിഴ വിധിച്ചത്.

അപേക്ഷകന് യഥാസമയം വിവരം നൽകാതിരിക്കുകയും, വിവരങ്ങൾ നൽകുന്നതിന് തടസ്സം നിൽക്കുകയും ചെയ്തതിനാണ് പിഴ ശിക്ഷ. കമ്മീഷൻ പി.കെ. വിശ്വംഭരന് നൽകിയ കാരണം കാണിക്കൽ നോട്ടീസ്സിൽ സേവനകാലത്ത് യാതൊരു വീഴ്ചയും തന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നും, ശിക്ഷാ നടപടികളിൽ നിന്നൊഴിവാക്കണമെന്നും വിശ്വംഭരൻ അപേക്ഷിച്ചിരുന്നുവെങ്കിലും, ഡിവൈഎസ്പി കുറ്റക്കാരനാണെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്നാണ് വിവരാവകാശ കമ്മീഷണർ ഡോ. കെ.എം. ദിലീപ് വിശ്വംഭരന് 2000 രൂപ പിഴശിക്ഷ വിധിച്ചത്. പിഴയൊടുക്കാത്ത പക്ഷം വിശ്വംഭരന്റെ ശമ്പളത്തിൽ നിന്ന് പണം പിടിച്ച് കമ്മീഷനിൽ അടക്കാനും ഉത്തരവിൽ പറയുന്നു.

LatestDaily

Read Previous

കയ്യൂർ സമരസേനാനികളുടെ മണ്ണിലും സിപിഎമ്മിന് കാലിടറി

Read Next

നേതൃത്വത്തിനെതിരെ ഫ്ലക്സ് വെച്ചിട്ടില്ലെന്ന് ചെറുവത്തൂരിലെ ഓട്ടോ തൊഴിലാളികൾ