സ്വന്തം ലേഖകൻ
ചീമേനി: കുടുംബവഴക്കിനെത്തുടർന്ന് വീട്ടമ്മ കിണറ്റിൽച്ചാടി മരിച്ചു. ചീമേനി കൊടക്കാട് വെള്ളച്ചാലിൽ ഇന്ന് പുലർച്ചെയാണ് സംഭവം. പെരുന്തോലിലെ ശങ്കരൻ– സരോജിനി ദമ്പതികളുടെ മകളും വെള്ളച്ചാൽ ചെട്ടിവീട്ടിലെ പ്രകാശന്റെ ഭാര്യയുമായ സി. ലേഖയാണ് 42, വീടിന് സമീപത്തെ കിണറിൽച്ചാടി മരിച്ചത്.
ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന യുവതിയെ ഇന്ന് പുലർച്ചെ 5.35 നാണ് കിണറിനകത്ത് കണ്ടെത്തിയത്. കിണറിനകത്ത് നിന്നും പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു. മക്കൾ: പ്രജുല (ഫാഷൻ ഡിസൈനർ), പ്രവീണ (നഴ്സ്), പ്രാർത്ഥന (വിദ്യാർത്ഥിനി). സഹോദരൻ നാരായണൻ. മ-ൃതദേഹം ചീമേനി പോലീസ് ഇൻക്വസ്റ്റ് നടത്തി പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.