നേതൃത്വത്തിനെതിരെ ഫ്ലക്സ് വെച്ചിട്ടില്ലെന്ന് ചെറുവത്തൂരിലെ ഓട്ടോ തൊഴിലാളികൾ

സ്വന്തം ലേഖകൻ

ചെറുവത്തൂർ: ചെറുവത്തൂരിൽ സിപിഎം നേതൃത്വത്തിനെതിരെ വീണ്ടും ഫ്ലക്സുയർന്നുവെന്നത് വ്യാജ പ്രചാരണമാണെന്ന് സിഐടിയു ഏരിയാ സെക്രട്ടറി. സിപിഎം നേതൃത്വത്തെ വിമർശിക്കുന്നവിധമുള്ള ഫ്ലക്സിന്റെ ചിത്രങ്ങൾ ഇടത് വാട്സ്ആപ്പ് ഗ്രൂപ്പുകളിലടക്കം പ്രചരിച്ച സാഹചര്യത്തിലാണ് പ്രചാരണങ്ങൾ  നിഷേധിച്ച് ഓട്ടോ തൊഴിലാളി യൂണിയൻ സിഐടിയു ചെറുവത്തൂർ ഏരിയാസെക്രട്ടറി ലോഹിതാക്ഷൻ രംഗത്തെത്തിയത്.  വാട്ആപ്പ് ഗ്രൂപ്പുകളിലും വാർത്തകളിലും പ്രചരിക്കുന്ന തരത്തിലുള്ള ഫ്ലക്സ് ചെറുവത്തൂരിലേതല്ലെന്നാണ് ഓട്ടോതൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറിയുടെ വിശദീകരണം

ചെറുവത്തൂരിലെ ഓട്ടോതൊഴിലാളികൾ ഒറ്റക്കെട്ടാണെന്നും ഓട്ടോതൊഴിലാളിക്കൂട്ടത്തിന്റെ പേരിൽ ചെറുവത്തൂരിൽ ഫ്ലക്സ് സ്ഥാപിച്ചിട്ടില്ലെന്നും ലോഹിതാക്ഷൻ അവകാശപ്പെട്ടു.  ചെറുവത്തൂരിൽ എന്താ ഇങ്ങനെയെന്ന തലക്കെട്ടിൽ സിപിഎം നേതൃത്വത്തെ വിമർശിച്ചുള്ള ഫ്ലക്സാണ് ഇന്നലെ മുതൽ ഇടത് അനുകൂല വാട്സ്ആപ്പ് ഗ്രൂപ്പുകളിലടക്കം പ്രചരിച്ചത്.

Read Previous

വിവരാവകാശം നൽകിയില്ല; ഡിവൈഎസ്പിക്ക് 2000 രൂപ പിഴ

Read Next

എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയ പ്രതി പിടിയിൽ