ലോട്ടറി വിൽപ്പനക്കാരൻ പാർട്ടി ഓഫീസിൽ തൂങ്ങി മരിച്ചു

പെരിങ്ങോം: പ്രവാസിയും ലോട്ടറി വിൽപ്പനക്കാരനും ചെറുവത്തൂരിലെ മുൻ ബാർ ജീവനക്കാരനുമായ മധ്യവയസ്‌ക്കനെ കുറ്റൂരിലെ സി.പി.എം ലോക്കല്‍ കമ്മറ്റി ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറ്റൂർ ടൗണിന് സമീപത്തെ കെ.രഘുവരനെ യാണ് 57, തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 9.15 മണിയോടെ സിപി എം ലോക്കൽ കമ്മിറ്റി ഓഫീസായ ഏ.വി. മന്ദിരത്തിന്റെ താഴേത്തെ നിലയിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കുറ്റൂരിലെ രാമന്‍-ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ: ശൈലജ. മക്കള്‍: അഭിറാം, അഭിമന്യു,ഐശ്വര്യ.സഹോദരങ്ങള്‍: കമലാക്ഷന്‍, ജാനകി, കല്യാണി. കുടുംബപ്രശ്‌നങ്ങളാണ് മരണകാരണമെന്നാണ് പോലീസിന്റെപ്രാഥമിക നിഗമനം. പെരിങ്ങോം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Read Previous

തീവെപ്പ് കേസ് പ്രതികൾക്ക് വീരോചിത സ്വീകരണം

Read Next

ചെറുവത്തൂരില്‍ സിപിഎം നേതൃത്വത്തിനെതിരെ വീണ്ടും ബാനര്‍