ഫാന്‍ പൊട്ടി വീണ് യുവാവ് മരണപ്പെട്ടു

പയ്യന്നൂര്‍: കിടപ്പുമുറിയിൽ ഉച്ച യുറക്കത്തിനിടെ സീലിംഗ് ഫാന്‍  ദേഹത്ത് പൊട്ടി വീണ് ഗുരുതരമായിപരിക്കേറ്റ യുവാവ് മരണപ്പെട്ടു.  രാമന്തളി എട്ടിക്കുളം അമ്പലപ്പാറ പടിഞ്ഞാറ് താമസിക്കുന്ന ആയിഷ മന്‍സിലില്‍ എ.കെ.മുഹമ്മദ് സമീറാണ് 48, മരണപ്പെട്ടത്. പോളിഷിംഗ് തൊഴിലാളിയായ മുഹമ്മദ് സമീർ ഇന്നലെ ഉച്ചക്ക് രണ്ടരയോടെ വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. ഈ സമയം ഭാര്യയും കൂട്ടിയും യൂണിഫോം വാങ്ങാനായി സമീപത്തെ തയ്യൽ തൊഴിലാളിയുടെ അടുത്തേക്ക് പോയിരുന്നു.  

നാലരയോടെ ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവംകണ്ടത്. ഫാന്‍ ഘടിപ്പിച്ചിരുന്ന കോണ്‍ക്രീറ്റിന്റെ സീലിംഗ് ഭാഗം ഉൾപ്പെടെ അടര്‍ന്ന് ഉറങ്ങുകയായിരുന്ന യുവാവിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ പരിയാരത്തെകണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്പലപ്പാറയിലെ എന്‍.പി.ഇബ്രാഹിംകുഞ്ഞി-, എ.കെ.ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ:ഷാനിബ. മകള്‍:ഷാഹിന.  സഹോദരങ്ങള്‍: ഫൈസല്‍, സറീന, പരേതയായ ഷാഹിന. പയ്യന്നുർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

LatestDaily

Read Previous

എം.വി. ബാലകൃഷ്ണനെ പിന്നിൽ നിന്നും കുത്തിയത് സ്വന്തം അണികൾ

Read Next

യുഡിഎഫ്—ബിജെപി സംഘർഷം 25 പേർക്കെതിരെ കേസ്