സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട് : കൊവ്വൽ പള്ളിയിൽ മുഖം മൂടി ആക്രമണം രണ്ടംഗമുഖം മൂടിസംഘം ഇന്ന്പുലർച്ചെ വീട്ടുമുറ്റത്തേക്ക് അതി ക്രമിച്ച് കയറി വീട്ടുകാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന രണ്ട്കാറുകൾ അടിച്ചു തകർത്തു. കൊവ്വൽപ്പള്ളി ബൈത്തുൽ നൂറ് മൻസിലിൽ എം.ടി.പി. ഹമീദിന്റെ മകൻ അബ്ദുൾ മുവാസിത്തിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കെ.എൽ. 60 എച്ച്. 7177 നമ്പർ ഐ 20 കാർ, കെ.എം. 01 ബി. 0166 നമ്പർ ഫോർച്ച്യൂണർ കാർ എന്നിവയാണ് അടിച്ചുതകർത്തത്. അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ട്. പുലർച്ചെ 2.20ന് മരവടിയുമായാണ് മുഖം മൂടി സംഘം വീട്ടിലെത്തിയത്. വടകര മുക്കിലെ ജൗഷി എന്നയാളെ സംശയിക്കുന്നുവെന്ന് അബ്ദുൾ മുവാസിത്തിന്റെ പരാതിയിൽ പറയുന്നു. ഹോസ്ദുർഗ് പൊലീസ് രണ്ട് പേർക്കെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചു. സി. സി. ടി. വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് വരികയാണ്.