കലുങ്ക് മണ്ണിട്ട് മൂടി ; റോഡിലും സ്ക്കൂൾ ഗ്രൗണ്ടിലും വെള്ളക്കെട്ട്

സ്വന്തം ലേഖകൻ

അജാനൂർ:കാഞ്ഞങ്ങാട്‑—കാസർകോട് സംസ്ഥാനപാതയിൽ മാണിക്കോത്ത് കെ.എച്ച്.എം. സ്ക്കൂളിന് മുന്നിലുള്ള കൾവർട്ട് ചിലർ മണ്ണിട്ട് മൂടിയതിനെ തുടർന്ന് മഴവെള്ളം പാതയോരത്തെ വീടുകളിലും കെ.എച്ച്.എം. സ്ക്കൂൾ ഗ്രൗണ്ടിലേക്കും ഒഴുകുന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ മഡിയൻ ജംഗ്ഷൻ ഭാഗത്ത് നിന്നും ഒഴുകിവന്ന മഴവെള്ളം കൾവർട്ട് മണ്ണിട്ട് നികത്തിയതിനാൽ റോഡിൽ തന്നെ കെട്ടിനിൽക്കുകയായിരുന്നു. മഴ തകർത്തു പെയ്തതോടെയാണ് വെള്ളം സ്ക്കൂൾ ഗ്രൗണ്ടിലേക്കും സമീപത്തെ വീടുകളിലേക്കും ഒഴുകിയത്.

ഈസമയം റോഡിലുണ്ടാവുന്ന വെള്ളക്കെട്ട് വാഹനാപകടസാധ്യതകളും ഇരട്ടിയാക്കുകയാണ്. ഇടമുറിയാതെ ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് രാപ്പകൽ വ്യത്യാസമില്ലാതെ ഇതിലൂടെ കടന്ന് പോകുന്നത്. ആദ്യമഴയ്ക്ക് തന്നെ ഈ അവസ്ഥയാണെങ്കിൽ കാലവർഷം ശക്തി പ്രാപിച്ചാൽ വെള്ളം കയറി സമീപവാസികൾ ദുരിതത്തിലാവുമെന്ന ആശങ്കയിലാണ്.

LatestDaily

Read Previous

കാൽനടയാത്രക്കാരൻ കാറിടിച്ചു മരിച്ചു

Read Next

വ്യാജ സിദ്ധൻ: കുടുംബനാഥന്റെ സഹോദരന് ഗുണ്ടയുടെ ഭീഷണി