Breaking News :

കാൽനടയാത്രക്കാരൻ കാറിടിച്ചു മരിച്ചു

സ്വന്തം ലേഖകൻ

ചന്തേര:  ചന്തേരയിൽ നടന്നുപോകുകയായിരുന്ന മധ്യവയസ്കൻ കാറിടിച്ചു മരിച്ചു. ചന്തേരയിലെ അബൂബക്കറിന്റെ മകൻ എം അബ്ദുൽ ബഷീറാണ്  52, മരിച്ചത്. ഇന്നലെ വൈകുന്നേരം 6.45ന് മാണിയാട്ട് സഹകരണബാങ്കിന് തെക്കുഭാഗത്താണ് അപകടം 

തൃക്കരിപ്പൂർ ഭാഗത്തുനിന്ന് വരികയായിരുന്ന കെ.എൽ. 59 ബി. 7277 നമ്പർ കാർ ബഷീറിനെ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോവുകയായിരുന്നു. ഉടൻ ചെറുവത്തൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാലിക്കടവിലെ മുൻ ഓട്ടോ ൈഡ്രവറായ ഇദ്ദേഹം വാഹനത്തിൽ പഴംപച്ചക്കറി കച്ചവടം നടത്തുകയാണ്. ദേഹത്ത് ഇടിച്ചിട്ട കാർ പോലീസ് പിന്നീട് കണ്ടെത്തി.  ഭാര്യ: നൂറുന്നിസ. മക്കൾ: ആസ്യ, റഹ്മത്ത്, മിഥിലാജ്. മരുമക്കൾ: ഫൈസൽ, ഫാഹിദ്.

Read Previous

വൈശാഖിന്റെ മരണം കാഞ്ഞങ്ങാട് ഡിവൈഎസ്പി അന്വേഷിക്കും

Read Next

കലുങ്ക് മണ്ണിട്ട് മൂടി ; റോഡിലും സ്ക്കൂൾ ഗ്രൗണ്ടിലും വെള്ളക്കെട്ട്