Breaking News :

യുഡിഎഫ്—ബിജെപി സംഘർഷം 25 പേർക്കെതിരെ കേസ്

സ്വന്തം ലേഖകൻ

മാവുങ്കാൽ:  തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി വിജയിച്ചതിനെ തുടർന്ന് മാവുങ്കാലിൽ യുഡിഎഫ് പ്രവർത്തകർ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ സംഘർഷം. പൊലീസ് ലാത്തി വീശി. ഇന്നലെ വൈകിട്ട് 6.30 മണിക്കാണ് സംഭവം. ടൗണിൽ യുഡിഎഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തവേ ഒരു സംഘം ബിജെപി പ്രവർത്തകർ കൂവി വിളിച്ചതാണ് സംഘർഷത്തിന് കാരണം. 

ഇതേതുടർന്ന് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയതോടെ പൊലീസ് സ്ഥലത്തെത്തി. രംഗം ശാന്തമാക്കാൻ പൊലീസ് ലാത്തി പ്രയോഗം നടത്തിയതോടെ ബിജെപി പ്രവർത്തകർ ചിതറിയോടി. സംഭവത്തിൽ ഹോസ്ദുർഗ്ഗ് എസ്.ഐ. വി.പി. അഖിലിന്റെ പരാതിയിൽ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും സംഘർഷമുണ്ടാക്കിയതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും ബിജെപി പ്രവർത്തകരായ മനുരാജ്, ചുരുള അജിത്ത്, ശ്യാം മൂന്നാംമൈൽ, ശ്യാം, അഭിലാഷ്, അനുരാജ്, നിഖിൽ,  വിനീത്, രതീഷ്, കണ്ടാലറിയാവുന്ന 16 പേർ എന്നിങ്ങനെ 25 പേർക്കെതിരെ രോസ്ദുർഗ്ഗ് പോലീസ് കേസ്സെടുത്തു.

Read Previous

ഫാന്‍ പൊട്ടി വീണ് യുവാവ് മരണപ്പെട്ടു

Read Next

എം.വി. ബാലകൃഷ്ണൻ സ്ഥാനമൊഴിയുമോ?