ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: നിരോധിത പുകയില ഉൽപ്പന്നങ്ങൾക്കായ് ജില്ലയിൽ വ്യാപകമായ് നടന്ന റെയ്ഡിൽ 13 പേർ പിടിയിൽ. കാസർകോട്, കുമ്പള, മഞ്ചേശ്വരം, മേൽപ്പറമ്പ്, ഹോസ്ദുർഗ്ഗ്, ബേക്കൽ, ചന്തേര, ആദൂർ, അമ്പലത്തറ, ബദിയഡുക്ക മുതലായ പോലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന പരിശോധനയിലാണ് 13 പേരെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പോലീസ് പിടികൂടിയത്.
സ്ക്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്ക്കൂൾ പരിസരങ്ങളിലെ കടകളിലും പൊതുസ്ഥലങ്ങളിലും പോലീസ് നടത്തുന്ന പരിശോേധനകളുടെ ഭാഗമായാണ് ഇന്നലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ പാൻ മസാല ഉൽപ്പന്നങ്ങൾക്കായ് വ്യാപക തെരച്ചിൽ നടന്നത്. കാസർകോട് വനിതാ പോലീസ് എസ്.ഐ. രൂപ മധുസൂദനന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കയ്യാർ പാറമ്പളയിലെ പി. ഇബ്രാഹിമിനെ 56, നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പിടികൂടി.
മഞ്ചേശ്വരത്ത് രണ്ടിടങ്ങളിലായി നടന്നപരിശോധനയിൽ രണ്ടുപേരെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമയി പിടികൂടി. മേൽപ്പറമ്പ്പോലീസ് സ്റ്റേഷൻ പരിധിയിൽ കീഴൂർ ടൗണിൽ നടന്ന പരിശോധനയിൽ കളനാട് ഇടുവങ്കാലിലെ സി. ശാശ്വതിനെ 20, പാൻമസാല ഉൽപ്പന്നങ്ങളുമായി പിടികൂടി. ഹോസ്ദുർഗ്ഗ് എസ്.ഐ. സുഭാഷ്ബാബുവിന്റെ നേതൃത്വത്തിൽ മീനാപ്പീസിൽ നടന്ന പരിശോധനയിൽ കൊയക്കുണ്ടിലെ പി.ഹാരീസിനെ 39, നിരോധിത ലഹരിവസ്തുക്കളുമായി പിടികൂടി.
ബേക്കൽ ഫിഷറീസ് ഗവ. ഹൈസ്ക്കൂളിന് സമീപത്തെ കടയിൽ നടന്ന പരിശോധനയിൽ സിഗററ്റ് പായ്ക്കറ്റുകൾ പിടികൂടി. ചന്തേര എസ്.ഐ. പി.ജി. സാജന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ തൃക്കരിപ്പൂർ സ്ക്കൂളിന് സമീപം നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി തൃക്കരിപ്പൂർ പൂച്ചോലിലെ പി. സനൂപിനെ 41,പിടികൂടി. 13 പേർക്കുമെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലുമായി കേസ് രജിസ്റ്റർ ചെയ്തു.