ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിൽ പോലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്ത പ്രതിയെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി. പ്രതിയെ കോടതി ജയിലിലടച്ചു. ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 10 വയസ്സുകാരിയെ ഉറക്കത്തിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം സ്വർണ്ണാഭരണങ്ങൾ കവർന്ന് വയലിൽ ഉപേക്ഷിച്ച കർണ്ണാടക കുടക് നാപ്പോക്ക് സ്വദേശി സൽമാൻ എന്ന പി.ഏ. സലീമിനെയാണ് 36, അന്വേഷണ സംഘം തെളിവെടുപ്പിന് ശേഷം തിരികെ കോടതിയിൽ ഹാജരാക്കിയത്.
പീഡനക്കേസ് പ്രതിയെ അഞ്ച് ദിവസത്തേക്കാണ് കോടതി ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ, എം.പി. ആസാദിന്റെ കസ്റ്റഡിയിൽ വിട്ടയച്ചത്. രണ്ട് ദിവസത്തിനുള്ളിൽ തെളിവെടുപ്പ് പൂർത്തിയായതിനെത്തുടർന്നാണ് പ്രതിയെ ഇന്നലെ കോടതിയിൽ ഹാജരാക്കിയത്. സൽമാൻ മോഷ്ടിച്ച പെൺകുട്ടിയുടെ സ്വർണ്ണക്കമ്മൽ കൂത്തുപറമ്പിലുള്ള ജ്വല്ലറിയിൽ നിന്നും പോലീസ് കണ്ടെടുത്തിരുന്നു. തൊണ്ടിമുതൽ കോടതിക്ക് കൈമാറിയിട്ടുണ്ട്.
മെയ് 15 ന് പുലർച്ചെ 3 മണിക്ക് ഉറങ്ങിക്കിടന്ന പെൺകുട്ടിയെ ചുമന്നുകൊണ്ടുപോയി പീഡിപ്പിച്ച സൽമാൻ കൃത്യം നടന്ന ദിവസം ധരിച്ചിരുന്ന വസ്ത്രങ്ങളടക്കം പോലീസ് കോടതിക്ക് കൈമാറി. ഫോറൻസിക് ലാബിലേക്കയച്ച പ്രതിയുടെ രക്തസാമ്പിളിന്റെയും മുടി സാമ്പിളിന്റെയും പരിശോധനാഫലം ലഭിക്കുന്നതോടെ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.
ജില്ലയെ നടുക്കിയ പുലർകാല പീഡനക്കേസ്സിൽ തൊണ്ണൂറ് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച് പ്രതിയെ കുരുക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണസംഘം. ഫോറൻസിക് പരിശോധനാഫലം വേഗത്തിൽ ലഭ്യമാക്കാനുള്ള നീക്കങ്ങളും പോലീസ്സിന്റെ ഭാഗത്ത് നിന്നുമുണ്ട്. വിഭിന്ന ശേഷിയുള്ള മറ്റൊരു പെൺകുട്ടിയെ ആദൂർ വനത്തിലേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ റിമാന്റിൽ കഴിഞ്ഞ സൽമാൻ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിലും പ്രതിയായതോടെ ഇയാൾ സ്വന്തം കാമദാഹ പൂർത്തീകരണത്തിന് എന്തും ചെയ്യാൻ മടിയില്ലാത്തവനാണെന്ന് തെളിയിച്ചിരിക്കുകയാണ്.