കാഞ്ഞങ്ങാട്ട് നിന്നും പുറപ്പെട്ട മീൻപിടുത്ത ബോട്ട് കടലിൽക്കുടുങ്ങി; 2 പേരെ രക്ഷപ്പെടുത്തി

സ്വന്തം ലേഖകൻ

തലശ്ശേരി: യാത്രാ മദ്ധ്യേ  കടൽ ക്ഷോഭത്തിൽപ്പെട്ട് ദിശ തെററിയ മത്സ്യബന്ധന ബോട്ടിൽ കുടുങ്ങിയ രണ്ട് യുവാക്കളെ തലശ്ശേരി തീരദേശ പോലീസ് സംഘം പുറം കടലിൽ   സാഹസികമായി രക്ഷിച്ചു. കാഞ്ഞങ്ങാട്ട് നിന്നും  തിരൂരിലേക്ക് പോകുകയായിരുന്ന യാനത്തിലുണ്ടായ മലപ്പുറം താനൂരിലെ കുറ്റയിച്ചാന്റെ പുരയ്ക്കൽ നൗഫൽ 29,, മലപ്പുറം കൊണ്ടരാന്റ പുരയ്ക്കൽ ജലീൽ 30, എന്നിവരാണ് കലിയിളകി ആർത്തലക്കുന്ന കടലിൽ നിന്നും പോലിസ് ഉദ്യോഗസ്ഥരുടെ സാഹസികതയിൽ രക്ഷപ്പെട്ടത്.

അവശരായി കുഴഞ്ഞ ഇരുവരെയും പോലീസ് സംഘം തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.ഇന്നലെ രാവിലെയാണ് കാഞ്ഞങ്ങാട്ട് നിന്ന് വാങ്ങിയ ബോട്ടുമായി ഇരുവരും താനൂരിലേക്ക്  പുറപ്പെട്ടത് . യാത്രക്കിടയിൽ ശക്തമായ കാറ്റും കടൽക്ഷോഭവുമുണ്ടായി. ഗത്യന്തരമില്ലാതെ പുറംകടലിൽ നങ്കൂരമിട്ട് ബോട്ട് നിർത്തി. ഉടൻ ഇരുവരും കോസ്റ്റൽ പോലിസിന്റെ സഹായം തേടി.

കാറ്റും കോളും കൂറ്റൻ തിരമാലകളും  അടിയൊഴുക്കും ശക്തമായ തോടെ നങ്കൂരമിട്ട സ്ഥലത്ത് നിന്നും ബോട്ട് ആടി ഉലഞ്ഞ് ദിശ തെറ്റി ഒഴുകി.ഇത് രക്ഷാ പ്രവർത്തനത്തിന് തടസ്സമായി –  വിവരമറിഞ്ഞ് എ.ഐ.ജി.പൂങ്കുഴലിയും തലശ്ശേരി എ.എസ്.പി. കെ.എസ് -ഷഹൻ ഷായും കൂടിയാലോചിച്ച് തീര രക്ഷാ സേനയുടെ  ഹെലിക്കോപ്റ്റർ എത്തിച്ചുവെങ്കിലും വെളിച്ചക്കുറവ് കാരണം അവർക്ക് കൂടുതൽ സമയം തിരച്ചൽ നടത്താനായില്ല. ഇതിൽ പിന്നീടാണ് അർധരാത്രിയോടെ കോസ്റ്റൽ പോലിസ് സംഘം പ്രത്യേക   റസ്ക്യൂ  ബോട്ടിൽപുറം കടലലെത്തി തിരഞ്ഞത് -.ഇവരെത്തുമ്പോൾ കരയിൽ നിന്ന് 8 നോട്ടിക്കൽ മൈൽ ദൂരത്തിലായിരുന്നു അപകടത്തിൽപ്പെട്ട ബോട്ടുണ്ടായത്.  തെന്നി   നീങ്ങിക്കൊണ്ടിരുന്ന   ബോട്ടിൽ തീർത്തും അവശരായി അകപ്പെട്ട   ഇരുവരെയും പോലീസ്  ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടാണ് രക്ഷിച്ചത്.

എന്നാൽ  ബോട്ട് ഉപേക്ഷിക്കേണ്ടി വന്നു.- ബോട്ട് ഇപ്പോൾ മാഹി ഭാഗത്തെ പുറംകടലിൽ  എത്തിയതായി വിവരമുണ്ട്. തലശ്ശേരി കോസ്റ്റൽ പോലീസ് ഇൻസ്പക്ടർ ശ്രീകുമാർ    എസ്ഐ  മനോജ് കുമാർ , സീനിയർ സി.പി.ഒ  ധന്യൻ, ഷാരോൺ, വിജേഷ്,  ഷംസീറ, കോസ്റ്റൽ വാർഡന്മാരായ നിരഞ്ജൻ, സുഹാസ്, സരോഷ്, സുഗേത്ത്, സ്രാങ്ക് അഭിജിത്ത് എനിവരടങ്ങി യ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

LatestDaily

Read Previous

ചീമേനി തുറന്ന ജയിലിൽ തടവുപുള്ളികൾ തമ്മിലടി

Read Next

വ്യാപാരിസംഘടന തിരഞ്ഞെടുപ്പ് ജൂൺ 3ന് സി.കെ.ആസിഫും വിനോദും മത്സരരംഗത്ത്