ആ കുന്നിൽ നിന്നും വീണ്ടും മരം കടപുഴകി വീണു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്നഗരസഭയുടെ വിളിപ്പാടകലെയുള്ള കുന്നിൽനിന്നും ഇന്നലെയുണ്ടായ മഴയിൽ വീണ്ടും മരം റോഡിലേക്ക് കടപുഴകി വീണു. ഹോസ്ദുർഗ്ഗ് യുബിഎംസി സ്ക്കൂളിന് സമീപമുള്ള കുന്നിൻ മുകളിലുള്ള മരങ്ങളിലൊന്നാണ് കടപുഴകി വീണ് വൈദ്യുതി കമ്പിയിൽ കുരുങ്ങി നിൽക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ മഴയിലും രണ്ട് വൻമരങ്ങൾ ഇതുപോലെ റോഡിലേക്ക് വീണിരുന്നു.

സ്ക്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി കുടുംബങ്ങൾ സഞ്ചാരത്തിനുപയോഗിക്കുന്ന റോഡാണിത്. ഈ അപകടങ്ങളിലൊന്നും ആളപായങ്ങളില്ലാത്തതാണ് വലിയ ആശ്വാസമായത്. അതിനിടെ വൈദ്യുതി കമ്പിയിൽ മരം വീണിരിക്കുന്ന വിവരം വൈദ്യുതി സെക്ഷനോഫീസിൽ വിളിച്ചറിയിച്ച പരിസരത്തെ വീട്ടുടമയോട് നിരന്തരം മരം വീണുണ്ടാകുന്ന അപകടങ്ങൾക്കെതിരെ നടപടിയെടുക്കാൻ ദുരന്തനിവാരണ വകുപ്പിനെ സമീപിക്കാനാണ് പറഞ്ഞത്.

അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങളും മറ്റും കാലവർഷക്കെടുതിയിൽ നിലംപതിച്ചാൽ അതുമൂലമുണ്ടാകുന്ന നഷ്ടങ്ങൾക്ക് മരങ്ങളുടെ ഉടമസ്ഥനാണ് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരിക. സ്വകാര്യ വ്യക്തികളുടെ ഉപയോഗമില്ലാത്ത സ്ഥലങ്ങളിൽ നിന്നും അപകടകരമായ നിലയിൽ നിൽക്കുന്ന ധാരാളം മരങ്ങളുണ്ട്.

LatestDaily

Read Previous

പടന്ന സിപിഎം ലോക്കൽ സ്റ്റേഷൻ മാർച്ച് ജില്ലാ നേതൃത്വം അറിയാതെ

Read Next

ഓൺലൈൻ ട്രേഡിന്റെ മറവിൽ കാഞ്ഞങ്ങാട് സ്വദേശിക്ക് നഷ്ടമായത് ലക്ഷങ്ങൾ