ഓൺലൈൻ ട്രേഡിന്റെ മറവിൽ കാഞ്ഞങ്ങാട് സ്വദേശിക്ക് നഷ്ടമായത് ലക്ഷങ്ങൾ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ കാഞ്ഞങ്ങാട് സ്വദേശിക്ക് നഷ്ടമായത് കാൽകോടിയലധികം രൂപ. ബല്ല നെല്ലിക്കാട്ട് സ്വദേശിയായ 53കാരനാണ് ഓൺലൈൻ തട്ടിപ്പിൽ വൻതുക നഷ്ടപ്പെട്ടത്. നെല്ലിക്കാട്ട് സൗപർണ്ണികയിലെ ഉണ്ണീരിയുടെ മകൻ സി.യു. രമേശനെയാണ് 53, ഓൺലൈൻ തട്ടിപ്പ് സംഘം കെണിയിൽപ്പെടുത്തിയത്.        

2024 ജനുവരി 1 മുതൽ മെയ് 6 വരെയുള്ള കാലയളവിൽ ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ ഇദ്ദേഹത്തിന് നഷ്ടമായത് 27,80,601 രൂപ. വൈക്കിങ് കമ്പനി പ്ലാറ്റ് ഫോം വഴി ട്രേഡിങ്ങ് നടത്തിയാൽ കൂടുതൽ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച അജ്ഞാത സംഘം ഇദ്ദേഹത്തിൽ നിന്നും തട്ടിയെടുത്തത് 30,00, 601 രൂപയാണ്. 2,20,000 രൂപ ബാങ്ക് വഴി തിരിച്ച് നൽകിയിരുന്നു.

ബാക്കി തുകയായ 27, 80,601 രൂപ കിട്ടാതെ വന്നതോടെയാണ് രമേശൻ കാസർകോട് സൈബർ സെല്ലിൽ പരാതിയുമായെത്തിയത്. ഇദ്ദേഹത്തിന്റെ പരാതിയിൽ കാസർകോട് സൈബർ പോലീസ് കേസ്സെടുത്തു.

Read Previous

ആ കുന്നിൽ നിന്നും വീണ്ടും മരം കടപുഴകി വീണു

Read Next

പയ്യന്നൂർ കവർച്ച; കാഞ്ഞങ്ങാട് സ്വദേശിയടക്കം പോലീസ് വലയിൽ