നീലേശ്വരം യുവാവ് ബംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു

നീലേശ്വരം: ബംഗളൂരുവില്‍ വാഹനാപകടത്തില്‍ നീലേശ്വരം പള്ളിക്കര സ്വദേശി മരിച്ചു. പള്ളിക്കര ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കണ്ണന്‍- സിന്ധു ദമ്പതികളുടെ മകന്‍ ആകാശാണ്  23,  മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ആകാശും സുഹൃത്തും സഞ്ചരിച്ച ബൈക്കില്‍ എതിരെ വരികയായിരുന്ന കാറിടിച്ചാണ് അപകടമുണ്ടായത്. ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് ആകാശ്. ഏക സഹോദരന്‍ അഭി എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയാണ്.

Read Previous

മോഷ്ടാക്കൾക്ക് സ്വാഗതമേകി നീലേശ്വരം നഗരസഭ- തെരുവ് വിളക്കുകൾ കണ്ണടച്ചിട്ട് ദിവസങ്ങൾ

Read Next

നഗരസഭയുടെ വിളിപ്പാടകലെ നടുങ്ങുന്ന ദുരന്ത സാധ്യത