മത്സ്യച്ചന്ത ചെളിക്കുളം; ദുരിതത്തിലായി നീലേശ്വരത്തെ മത്സ്യത്തൊഴിലാളികൾ

സ്വന്തം ലേഖകൻ

നീലേേശ്വരം: നീലേശ്വരം നഗരസഭാ കാര്യാലയത്തിന്റെ ഉദ്ഘാടനച്ചടങ്ങിന്റെ സൗകര്യാർത്ഥം താൽക്കാലികമായി ദേശീയ പാതയോരത്തേയ്ക്ക് മാറ്റിയ മത്സ്യവ്യാപാരം ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും പുന:സ്ഥാപിക്കാത്തതിനെതിരെ ജില്ലാ കലക്ടർക്കും, നീലേശ്വരം നഗരസഭാ സെക്രട്ടറിക്കും പരാതി. നഗരസഭാ കാര്യാലയത്തിന്റെ ഉദ്ഘാടനത്തിനായി 5 മാസം മുമ്പാണ് നീലേശ്വരം മാർക്കറ്റിൽ കടിഞ്ഞിക്കടവ് ക്ഷേത്രത്തിന് സമീപത്തെ മത്സ്യവ്യാപാരകേന്ദ്രം നീലേശ്വരം ദേശീയപാതാ ജംങ്ഷനിലേക്ക് മാറ്റിയത്.

മഴക്കാലം ആരംഭിച്ചതോടെ ദേശീയപാതയോരം ചെളിക്കുളമായി.  അഞ്ഞൂറോളം വരുന്ന മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ദുരിതത്തിലായി. ഈ സാഹചര്യത്തിലാണ് ഫിഷ് മർച്ചന്റ് അസോസിയേഷൻ കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റി പ്രസിഡണ്ട് വി.വി. കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തിൽ അഞ്ഞൂറോളം തൊഴിലാളികൾ ഒപ്പിട്ടപരാതി ജില്ലാ കലക്ടർക്കും നഗരസഭാ സെക്രട്ടറിക്കും കൈമാറിയത്.

Read Previous

നഗരസഭയുടെ വിളിപ്പാടകലെ നടുങ്ങുന്ന ദുരന്ത സാധ്യത

Read Next

കുഴി മൂടിയില്ല; ഗ്യാസ്പൈപ്പിടുന്ന ജോലി നാട്ടുകാർ തടഞ്ഞു