സ്വകാര്യ ബസിൽ നിന്നും രേഖകളില്ലാത്ത 10 ലക്ഷം രൂപ പിടികൂടി

ആദൂർ: വാഹന പരിശോധനയ്ക്കിടെ രേഖകളില്ലാതെ കടത്തുകയായിരുന്ന 10 ലക്ഷം രൂപ പിടികൂടി. ബംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ നിന്നാണ് പണം പിടികൂടിയത്.

ആദൂരിലെയും ബദിയഡുക്കയിലെയും എക്‌സൈസ് അധികൃതര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. സംഭവത്തില്‍ മഞ്ചേശ്വരം കോയിപ്പാടി കുട്യാളം സ്വദേശി കെ.അബ്ദുള്‍ സമദിനെ 35, പിടികൂടി. തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി ആദൂര്‍ പൊലീസിന് കൈമാറി. ബദിയഡുക്ക എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സുബിൻരാജും സംഘവും ചേര്‍ന്നാണ് പരിശോധന നടത്തിയത്.

പരിശോധനാ സംഘത്തില്‍ ആദൂര്‍ ചെക്ക്‌ പോസ്റ്റിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രഭാകരന്‍, വിനോദ്, സദാനന്ദന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ അശ്വതി എന്നിവരും ഉണ്ടായിരുന്നു.

Read Previous

സൽമാൻ കമ്മൽ വിറ്റത് സഹോദരിയെ തെറ്റിദ്ധരിപ്പിച്ച്

Read Next

കുടിവെള്ളം പാഴാകുന്നു; അധികൃതർക്ക് അനക്കമില്ല