ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് എറണാകുളം സ്വദേശി മരിച്ചു

കണ്ണപുരം: ചെറുകുന്ന് പള്ളിച്ചാലിൽ ടിപ്പർ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു. എറണാകുളം കളമശ്ശേരി കാലടി സ്വദേശി ഹസൈനാറുടെ മകൻ പി. എച്ച്. അൻസാറാണ് 34, മരണപ്പെത്. ഇന്ന് പുലർച്ചെ 6.10 മണിയോടെയായിരുന്നു അപകടം.

കാസർകോട് നിന്നും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന പാർസൽ പിക്കപ്പ് വാനും, കണ്ണൂർ ഭാഗത്ത് നിന്ന് മാതമംഗലത്തേക്ക് പോകുകയായിരുന്ന ചെങ്കൽ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.

അപകടത്തെ തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് ഗുരുതരമായി പരിക്കേറ്റ പിക്ക് അപ്പ് ഡ്രൈവറെ ഉടൻ പരിയാരം കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ  പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥലത്തെത്തിയ കണ്ണപുരം പോലീസ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Read Previous

മന്ത്രിസ്ഥാനത്തിനായി തോമസ്.കെ.തോമസ് മുഖ്യമന്ത്രിക്ക്കത്ത് നൽകി; എൻ.സി.പി.യിൽ വിഭാഗീയത ശക്തം

Read Next

സൽമാൻ കമ്മൽ വിറ്റത് സഹോദരിയെ തെറ്റിദ്ധരിപ്പിച്ച്