പെരിയ ഫോട്ടോയെടുപ്പ്: കെ.പി.സി.സി അന്വേഷണ സംഘം നാളെ എത്തും

കാഞ്ഞങ്ങാട്: കല്യോട്ട് ഇരട്ട കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹ സൽക്കാരത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കുന്ന കെ.പി.സി.സി യുടെ സംഘം നാളെ ജില്ലയിലെത്തും. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം എൻ.സുബ്രഹ്മണ്യൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം നിയാസ് എന്നിവരെയാണ് അന്വേഷണത്തിന് നിയോഗിച്ചത്.

കൊലക്കേസ്സിൽ 13-–ാം പ്രതി എൻ. ബാലകൃഷ്ണന്റെ മകന്റെ വിവാഹ സൽക്കാരത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തത് കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടാക്കിയിരുന്നു. പെരിയ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്  പ്രമോദ് പെരിയ പ്രതിയ്ക്കൊപ്പം ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രം പുറത്തു വന്നതോടെ പ്രമോദിനെ തൽ സ്ഥാനത്തുനിന്നും ഡി.സി.സി ഒഴിവാക്കിയിരുന്നു. പിന്നാലെ പെരിയയിലെ കൂടുതൽ നേതാക്കളും ചടങ്ങിൽ പങ്കെടുത്തതായുള്ള വിവരം പ്രമോദ് പുറത്തുവിട്ടതോടെയാണ് വൻ വിവാദത്തിന് തിരികൊളുത്തിയത്.

നേതാക്കൾ ചടങ്ങിൽ പങ്കെടുത്ത് അനൗൺസ്മെന്റ് വരെ ചെയ്തിട്ട് തന്നെ മാത്രം ബലിയാടാക്കുകയായിരുന്നുവെന്നാണ് പ്രമോദ് ആരോപിച്ചത്. പിന്നാലെ ചടങ്ങിൽ പങ്കെടുത്തവരെ വർക്കെതിരെ കടുത്ത ഭാഷയിൽവിമർശിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും രംഗത്ത് വന്നു. എം.പി ക്കെതിരെ ബാലകൃഷ്ണൻ പെരിയ ഫേസ് ബുക്ക് പോസ്റ്റ് ഇട്ടെങ്കിലും വിവാദമായപ്പോൾ പിൻവലിച്ചിരുന്നു. ഇതോടെയാണ് കെ.പി.സി.സി അന്വേഷണ കമ്മീഷനെ വെച്ചത്. ഇതോടെ പ്രശ്നം താത്ക്കാലികമായി കെട്ടടങ്ങുകയായിരുന്നു.

LatestDaily

Read Previous

പാചകവാതക ടാങ്കറുകൾ ഭീതി വളർത്തുന്നു

Read Next

കാറഡുക്ക പണയത്തട്ടിപ്പ്; സ്വര്‍ണ്ണത്തിന്റെ കണക്കെടുക്കാൻ ബാങ്കുകളില്‍ പരിശോധന