കാഞ്ഞങ്ങാട് സൗത്ത് സ്ക്കൂളിന് സമീപം വയൽ നികത്താൻ ശ്രമം

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് സ്ക്കൂളിന് തെക്കുഭാഗത്ത് മുത്തപ്പനാർ കാവ് റോഡിന് സമീപം 80 സെന്റോളം വയൽ മണ്ണിട്ട് നികത്താൻ നീക്കം. സ്വകാര്യ വ്യക്തി വിലയ്ക്കെടുത്ത വയലാണ് മണ്ണിട്ട് നികത്താൻ ശ്രമിക്കുന്നത്. സ്ഥലം മതിൽ കെട്ടി വേർതിരിക്കാനുള്ള ചെങ്കല്ലുകളും സ്ഥലത്ത് ഇറക്കിയിട്ടുണ്ട്. വയൽ നികത്തൽ മൂലം മുപ്പതോളം കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന സ്ഥലത്താണ്  വീണ്ടും വയൽ നികത്തൽ ശ്രമം. വയൽ നികത്താനുള്ള ശ്രമത്തിനെതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Read Previous

ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു

Read Next

വ്യാപാരി നേതൃസ്ഥാനം ഒഴിയുന്നതിന് പിന്നിൽ സമ്മർദ്ദമില്ല: സി. യൂസഫ് ഹാജി