ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അമ്പലത്തറ: പാറപ്പളളി മുട്ടിച്ചരലില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ക്ക് നേരെ സ്‌ഫോടക വസ്തുവെറിഞ്ഞ കേസിൽ ഒരാള്‍ അറസ്റ്റിലായി. അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധിയിൽ സിപിഎം പ്രവര്‍ത്തകനായ സമീറാണ് 34, അറസ്റ്റിലായത്. കൂട്ടുപ്രതിയും കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളില്‍ പ്രതിയുമായ രതീഷിനെ 33, പോലീസ് തിരയുകയാണ്.
തിങ്കളാഴ്ച രാത്രി ഗൃഹസന്ദര്‍ശനത്തിന് എത്തിയ സിപിഎം ലോക്കല്‍ സെക്രട്ടറിമാരായ അനൂപ് ഏഴാംമൈല്‍, ബാബുരാജ്, ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി അരുണ്‍, ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് നേരെ സ്‌ഫോടക വസ്തു എറിഞ്ഞുവെന്നാണ് പരാതി. പ്രതികള്‍ക്കെതിരെ ഐപിസി 286, 308 (നരഹത്യാശ്രമം) റെഡ് വിത്ത് 34 ഐപിസി വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
മുഖ്യപ്രതി രതീഷിനൊപ്പമുണ്ടായിരുന്ന സമീറിനെ ചൊവ്വാഴ്ച വൈകീട്ടോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്‌ഫോടനമുണ്ടായ സ്ഥലം സ്‌ഫോടക വസ്തു വിദഗ്ധരടക്കം സന്ദര്‍ശിച്ച് തെളിവ് ശേഖരിച്ചു. പന്നിപ്പടക്കം പോലുള്ള സ്‌ഫോടക വസ്തുക്കളാണ് സിപിഎം നേതാക്കള്‍ക്കെതിരെ എറിഞ്ഞതെന്നാണ് പോലീസ് നിഗമനം. അമ്പലത്തറ പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രജീഷിന്റെ നേതൃത്വത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.