കാമുകന്റെ വീടിന് തീവെച്ച യുവതി റിമാന്റിൽ

കുമ്പള: ഒന്നിച്ചു താമസിക്കുന്ന യുവാവിന്റെ വീടിന്  തീവെച്ച യുവതിയെ   കുമ്പള പോലീസ്  അറസ്റ്റ് ചെയ്തു. കുടാല്‍ മേര്‍ക്കള, കയ്യാര്‍, മാണിയത്തടുക്കയിലെ നയന്‍കുമാറിനൊപ്പം താമസിക്കുന്ന ഉഷയെയാണ് 35, പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി യാണ് സംഭവം. മക്കളും ഭര്‍ത്താവുമുള്ള യുവതി ഒന്നര വര്‍ഷമായി ഇവരെ ഉപേക്ഷിച്ച് നയന്‍കുമാറിനൊപ്പം താമസിച്ചു വരികയാണ്.

 ഇവരെ കൂടാതെ നയന്‍കുമാറിന്റെ മാതാവും സഹോദരിയും വീട്ടില്‍ താമസമുണ്ട്. യുവതി മകനൊപ്പം താമസിക്കുന്നതില്‍ മാതാവിന് എതിര്‍പ്പുണ്ടായിരുന്നു. ഇത് ഉഷക്ക് ഇഷ്ടമായിരുന്നില്ല. തിങ്കളാഴ്ച രാത്രി വീട്ടില്‍ നയന്‍കുമാറിന്റെ മാതാവ് മാത്രമാണുണ്ടായിരുന്നത്.

ഈ സമയത്ത് ഉഷ തന്റെ ബാഗും വസ്ത്രങ്ങളും പുറത്തേക്ക് മാറ്റിയതിന് ശേഷം മണ്ണെണ്ണയൊഴിച്ച് ഓടുമേഞ്ഞ വീടിന് തീ വെക്കുകയായിരുന്നു. പുറത്തേക്ക് ഓടി രക്ഷപ്പെട്ട നയന്‍ കുമാറിന്റെ മാതാവ് ബഹളം വെച്ച് അയൽ വാസികളെ വിവരമറിയിച്ചു. ആള്‍ക്കാര്‍ ഓടിയെത്തി തീയണച്ചുവെങ്കിലും ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. നയന്‍കുമാറിന്റെ മാതാവ് രമണി നല്‍കിയ പരാതിയിലാണ് കുമ്പള പോലീസ് ഉഷയെ അറസ്റ്റ് ചെയ്തത്. ഉഷയെ കോടതി റിമാന്റ് ചെയ്തു.

Read Previous

മുട്ടിച്ചരൽ പടക്കമേറ് കേസ്സിൽ ഒരാൾ അറസ്റ്റിൽ

Read Next

മർച്ചന്റ്സ് അധ്യക്ഷ പദവിയിൽ നിന്ന് സി.യൂസഫ് ഹാജി പടിയിറങ്ങുന്നു