മിഠായിക്കള്ളൻ റിമാന്റിൽ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ചോക്ക്്ലേറ്റ്  വ്യാപാര കേന്ദ്രത്തിൽ നിന്നും ചോക്ക്്ലേറ്റ് മോഷ്ടിച്ച പ്രതിയെ കോടതി റിമാന്റ് ചെയ്തു. ജനുവരി 14 ന് കോട്ടച്ചേരിയിലെ ചോക്കലേറ്റ് മൊത്ത വ്യാപാര കേന്ദ്രം കുത്തിത്തുറന്ന് 42,430 രൂപയുടെ ചോക്കലേറ്റ് മോഷ്ടിച്ച പ്രതിയെ കഴിഞ്ഞ ദിവസമാണ് ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത്. ചോക്കലേറ്റ് മോഷണ സംഘത്തിൽപ്പെട്ട കോട്ടച്ചേരി ആയിഷ മൻസിലിൽ മുഹമ്മദലിയുടെ മകനും ഞാണിക്കടവിലെ വാടക ക്വാർട്ടേഴ്സിൽ താമസക്കാരനുമായ മുഹമ്മദ് ആസിഫലിയെ 19, കഴിഞ്ഞ ദിവസം ഹൊസ്ദുർഗ് എസ്ഐ, അഖിലാണ് അറസ്റ്റ് ചെയ്തത്.

മോഷണത്തിന് ശേഷം ഗോവയിലേക്ക് കടന്ന യുവാവ് അവിടെ നിന്നും മുംബൈയിലെത്തി കഴിഞ്ഞ ദിവസമാണ് നാട്ടിൽ തിരിച്ചെത്തിയത്. കോട്ടച്ചേരിയിലെ മിഠായി മോഷണ സംഘത്തിൽപ്പെട്ട കുശാൽനഗറിലെ ഫസൽ റഹ്മാൻ 19, ബി. വിവീഷ് 19, ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 17 കാരൻ എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നിരീക്ഷണ ക്യാമറാദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

Read Previous

മർച്ചന്റ്സ് അധ്യക്ഷ പദവിയിൽ നിന്ന് സി.യൂസഫ് ഹാജി പടിയിറങ്ങുന്നു

Read Next

പയ്യന്നൂർ കവർച്ച; 30 പവൻ വീടിനുള്ളിൽ കണ്ടെത്തി